HOME
DETAILS

ബഹ്‌റൈനില്‍ ശമ്പളം മുടങ്ങിയത് പരിഹരിച്ചു

  
backup
July 25, 2016 | 10:40 PM

bahrain


മനാമ: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ബഹ്‌റൈനിലെ പ്രവാസികള്‍ തൊഴില്‍മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ പരിഹാരമായി.
ബഹ്‌റൈന്‍ തൊഴില്‍ സാമൂഹിക വികസനമന്ത്രി ജുമൈല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്റെ ഇടപെടല്‍ മൂലമാണ് ആയിരക്കണക്കിനു തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമായത്.


ബഹ്‌റൈനിലെ മആമീറിലുള്ള പ്രമുഖ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ നിന്നു രണ്ടു മാസമായി തങ്ങള്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമായാണ് 2,000ത്തോളം പ്രവാസി തൊഴിലാളികള്‍ ബഹ്‌റൈനിലെ തൊഴില്‍മന്ത്രാലയ ആസ്ഥാനത്തേക്കു കഴിഞ്ഞ ആഴ്ച മാര്‍ച്ച് നടത്തിയത്.
തൊഴിലാളികളെ തൊഴില്‍മന്ത്രാലയ പ്രതിനിധികളെത്തിയാണു സത്വര നടപടി ഉറപ്പുനല്‍കി തിരിച്ചയച്ചത്.
സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ മന്ത്രി ഇടപെട്ടത്. കമ്പനി അധികൃതരുമായുള്ള കൂടിക്കാഴ്ചയില്‍ ഒരാഴ്ചക്കുള്ളില്‍ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നു ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.


എന്നാല്‍ ഈ ഉറപ്പുകള്‍ കമ്പനി പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ അധികൃതരെ മന്ത്രി നിയോഗിക്കുകയും ചെയ്തതോടെയാണു പരിഹാരമുണ്ടായത്.
45 ദിവസത്തെ ശമ്പളം മാത്രമാണ് മുടങ്ങിയതെന്നും അവ പൂര്‍ണമായും നല്‍കിയതായും അധികൃതര്‍ മന്ത്രിയെ ധരിപ്പിച്ചു.
ശമ്പളം കുടിശ്ശിക വരാതെ തൊഴിലാളികള്‍ക്ക് കൃത്യമായി നല്‍കാന്‍ ശ്രമിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  6 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago