ട്രോളിങ് നിരോധനം: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഫിഷറീസ് അസി. ഡയരക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മണ്‍സൂണ്‍ കാലത്ത് മത്സ്യബന്ധനത്തിന് പോകുന്നവര്‍ രാത്രിയില്‍ ലൈറ്റ് ഫിഷിങ് നടത്തരുത്. വളര്‍ച്ച പൂര്‍ത്തിയാകാത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കരുത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ രണ്ടര ലക്ഷം രൂപ വരെ പിഴ ഉടമസ്ഥരില്‍ നിന്നും ഈടാക്കും. നിരോധിച്ച രീതിയിലുളള മത്സ്യബന്ധനവലകളും രീതികളും ഉപയോഗിക്കരുത്. അതിശക്തമായ കാറ്റും തിരയും ഉളളപ്പോഴും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഉളളപ്പോഴും കടലില്‍ പോകരുത്. മണ്‍സൂണ്‍ കാലത്ത് കടലില്‍ പോകുന്നവര്‍ ലൈഫ് ജാക്കറ്റ്, ലൈഫ്‌ബോയ, കോമ്പസ്, വയര്‍ലസ് തുടങ്ങിയ ഉപകരണങ്ങള്‍ കൂടെക്കൊണ്ടുപോകണം.
വളളവും എന്‍ജിനും അറ്റകുറ്റപണികള്‍ തീര്‍ത്ത് യാത്രാ യോഗ്യമായിരിക്കണം. വളളത്തിന്റെ ഇരുവശങ്ങളിലും മഞ്ഞ പ്രതലത്തില്‍ കറുത്ത അക്ഷരത്തില്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതിയിരിക്കണം. യാത്ര പുറപ്പെടുമ്പോഴും തിരികെ വരുമ്പോഴും സാഗര മൊബൈല്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തുക. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ,കോസ്റ്റല്‍ പൊലിസ് , ഫിഷറീസ് എന്നിവരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. അപകടത്തില്‍പ്പെട്ടാല്‍ കോസ്റ്റല്‍ പൊലിസ് (ടോള്‍ ഫ്രീ നമ്പര്‍) 1093, കോസ്റ്റ്ഗാര്‍ഡ് (ടോള്‍ ഫ്രീനമ്പര്‍) 1554, നേവി (048428723535457), ഫിഷറീസ് കണ്‍ട്രോള്‍റൂംമറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഴിഞ്ഞം (04712480335, 9447141189) എന്നിവരെ വിവരം അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."