പകര്‍ച്ചവ്യാധികള്‍ ശക്തിപ്രാപിക്കുന്നു: എം.കെ മുനീര്‍ എം.എല്‍.എ
പെരിന്തല്‍മണ്ണ: പൂപ്പലം നൂരിയ്യ യത്തീംഖാനയുടെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് ആരോഗ്യ സെമിനാര്‍ ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളുടെ അശ്രദ്ധ കാരണം സമൂഹത്തില്‍ പകര്‍ച്ചവ്യാധികള്‍ ശക്തി പ്രാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ.ജ്ഞാനദാസ്, ഡോ.അലി, ഡോ.ശ്യാംവിക്രം, ഡോ.രാംദാസ് എന്നിവര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.
ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി സ്വാഗതവും ഡോ.ഫര്‍ഹാസ് നന്ദിയും പറഞ്ഞു. ഉച്ചക്ക് നടന്ന വനിതാ സമ്മേളനം കെ.പി മറിയുമ്മ ഉദ്ഘാടനം ചെയ്തു. റംല അമ്പലക്കടവ് അധ്യക്ഷയായി. കെ.ഹാജറുമ്മ ടീച്ചര്‍, വാര്‍ഡംഗം പി.ജൂലി, റംല വാക്കയത്ത്, മേലാറ്റൂര്‍ എ.ഇ.ഒ സുലൈഖ , പി.അസ്മാബി സംസാരിച്ചു. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീര്‍ സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മഞ്ഞളാംകുഴി അലി എം.എല്‍.എക്ക് നല്‍കി പ്രകാശനം ചെയ്തു. പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.ടി മൊയ്തുട്ടിമാന്‍ ഹാജി, അഡ്വ.കെ.ടി ഉമ്മര്‍, ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര,സി ഹംസ, ഉസ്മാന്‍ താമരത്ത്, പ്രസംഗിച്ചു. ചീഫ് എഡിറ്റര്‍ അമാനത്ത് സലാം ഫൈസി സുവനീര്‍ പരിചയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."