സഹോദര ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ ഫെയിസ്ബുക്കില് പ്രചരിപ്പിച്ച് അറസ്റ്റിലായി
കഴക്കൂട്ടം: സഹോദര ഭാര്യയായ യുവതിയുമായി തന്റെ ഭര്‍ത്താവിന് അതിരുവിട്ട ബന്ധമുണ്ടെന്ന സംശയത്തില്‍, യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളോടൊപ്പം വ്യാജ ഫെയിസ്ബുക്ക് അക്കൗണ്ട് തുടങ്ങി അതില്‍ പോസ്റ്റ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ 34 കാരി അറസ്റ്റില്‍.
കുളത്തൂരില്‍ മുന്‍പ് താമസിച്ചിരുന്ന കണ്ണമ്മുല സ്വദേശി രഞ്ജു (34)വിനെയാണ് പൊലിസ് അറസ്റ്റുചെയ്തത്. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത്: ഭര്‍ത്താവുമായി പിണങ്ങികഴിയുന്ന രഞ്ജു ഭര്‍ത്താവിന്റെ ബന്ധുവായ യുവതിയുടെ ചിത്രം ടെക്നോപാര്‍ക്ക് ജീവനക്കാരനായ സുഹൃത്തിന്റെ സഹായത്തോടെ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രത്തിന്റെ ഭാഗമാക്കി മാറ്റിയ ശേഷം യുവതിയുടെ പേരില്‍ പ്രത്യക പ്രൊഫൈല്‍ ഉണ്ടാക്കുകയും അതില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും നിറയ്ക്കുകയും ചെയ്തു. മോര്‍ഫിങ്ങിന് വിധേയയായ സ്ത്രീ ഇതറിഞ്ഞ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് രഞ്ജു അറസ്റ്റിലായത്. അശ്ലീല പ്രൊഫൈലുണ്ടാക്കാനും വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാനും യുവതിയെ സഹായിച്ചതായി സംശയിക്കുന്ന ടെക്നോപാര്‍ക്ക് ജീവനക്കാരനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."