HOME
DETAILS

സുപ്രഭാതം എജ്യൂ ഫെസ്റ്റിന് തിങ്കളാഴ്ച തുടക്കമാവും

  
backup
June 09, 2019 | 4:10 PM

edu-fest-suprabhaatham-kozhikode

കോഴിക്കോട്: സുപ്രഭാതം ദിനപത്രം ഒരുക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനത്തിന് തിങ്കളാഴ്ച തുടക്കമാവും. മാനാഞ്ചിറക്കു സമീപമുള്ള സി.എസ്.ഐ ഹാളില്‍ ഫെസ്റ്റ് രാവിലെ 10 മണിക്ക് കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന ഫെസ്റ്റില്‍ കേരളത്തിനകത്തും പുറത്തുമുള്ള ഇരുപതില്‍ പരം പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകളുണ്ടാവും. ഫെസ്റ്റിനെത്തുന്ന വിദ്യാര്‍ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിവിധ സ്ഥാപനങ്ങള്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഓഫറുകളും ലഭിക്കും.

എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പഠനത്തിനു ശേഷം അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ അവസരം ലഭിക്കും. എഞ്ചിനിയറിങ്, മാനേജ്‌മെന്റ്്, ആര്‍ട്‌സ്, സയന്‍സ്, ബിസിനസ്, എക്കൗണ്ടിങ് തുടങ്ങിയ മേഖലയിലെ മികച്ച സ്ഥാപനങ്ങള്‍ പ്രദര്‍ശന നഗരിയില്‍ സ്റ്റാളുകളൊരുക്കും.

ന്യൂജനറേഷന്‍ കോഴ്‌സുകളെ പരിചയപ്പെടുന്ന സ്റ്റാളുകളും നഗരിയില്‍ ഉണ്ടാവും. ചൊവ്വാഴ്ച 11 മണിക്ക് കരിയര്‍ വിദഗ്ധന്‍ പി.എ സുധീര്‍ ക്ലാസെടുക്കും. വൈകീട്ട് നാലു മണിക്ക് പ്രമുഖ കരിയര്‍ വിദഗ്ധന്‍ എം.വി സകരിയ്യ ക്ലാസെടുക്കും. എസ്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ എട്ടോ അതിലധികമോ എ പ്ലസ് നേടുന്നവര്‍ക്കും പ്ലസ് ടു പരീക്ഷയില്‍ നാലോ അതിലധികമോ എ പ്ലസ് ലഭിച്ചവര്‍ക്കും സുപ്രഭാതം നല്‍കുന്ന സര്‍ട്ടിഫിക്കറ്റും ഉപഹാരവും നഗരയില്‍ സമ്മാനിക്കും. വിദ്യാര്‍ഥികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുമായാണ് വരേണ്ടത്. ഫെസ്റ്റ് ചൊവ്വാഴ്ച സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 7025262666.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ ഗോളില്‍ വമ്പന്മാരെ മലർത്തിയടിച്ച് എംബാപ്പെ; ബ്രസീലിനെയും ഇംഗ്ലണ്ടിനെയും പിന്നിലാക്കി ഫ്രാൻസിന്റെ പടയോട്ടം

Football
  •  9 days ago
No Image

യാത്രക്കാരോട് മോശം പെരുമാറ്റം; മൂന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ അന്വേഷണം

Kerala
  •  9 days ago
No Image

ചരിത്രം തൊട്ടുപിന്നാലെയുണ്ട്; ഇഷാന് ഒറ്റ റൺസകലെ നഷ്ടമായ അപൂർവ്വ റെക്കോർഡ് ഇനി ആര് സ്വന്തമാക്കും?

Cricket
  •  9 days ago
No Image

ഷാർജയിൽ വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ; ഏഴ് ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ

uae
  •  9 days ago
No Image

ദുബൈയിൽ 'സമ്മർ സർപ്രൈസസ്' വേനൽക്കാല വില്പന പൊടിപൊടിക്കുന്നു; മാളുകളിൽ വൻ തിരക്ക്, കച്ചവടത്തിൽ 30% വർദ്ധനവ്

uae
  •  9 days ago
No Image

'വിമതര്‍ വര്‍ഗവഞ്ചകര്‍ തന്നെ; തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും മടങ്ങിവരാം'; ഓരോരുത്തരും പറയുന്നതിന് മറുപടി പറയാനില്ല; എം.വി. ഗോവിന്ദന്‍

Kerala
  •  9 days ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 21,500ലെറെ കുഞ്ഞുങ്ങളെ; അതില്‍ ആയിരത്തിലേറെ ശിശുക്കള്‍ 

International
  •  9 days ago
No Image

കോഴിക്കോട്ട് ലഹരിവേട്ട; ഹാഷിഷ് ഓയിലും മെത്താംഫിറ്റമിനുമായി എട്ട് യുവാക്കൾ അറസ്റ്റിൽ

Kerala
  •  9 days ago
No Image

പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധൻ പ്രൊഫ. കെ.കെ. അബ്ദുൽ ഗഫാർ അന്തരിച്ചു

Kerala
  •  9 days ago
No Image

എയിംസ് പരിഗണനാ പട്ടികയില്‍ കാസര്‍കോടും; മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഉറപ്പ് ലഭിച്ചതായി ജനകീയ കൂട്ടായ്മ

Kerala
  •  9 days ago