HOME
DETAILS

പിന്തുണയുമായി കൂടുതല്‍ ഇടയന്മാര്‍

  
backup
September 15, 2018 | 7:37 PM

%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a3%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d

 

സ്വന്തം ലേഖകന്‍
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് വൈദിക പിന്തുണയേറുന്നു. ചരിത്ര സമരത്തിന്റെ എട്ടാം ദിനമായ ഇന്നലെ ഉച്ചകഴിഞ്ഞ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും സമരത്തില്‍ പങ്കെടുത്തും സീറോ മലബാര്‍ സഭാ എറണാകുളം-അങ്കമാലി അതിരൂപത, മാര്‍ത്തോമ്മാ സഭ കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള വൈദികരും മറ്റ് സന്യാസിനി സഭകളില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീകളുമാണ് സമരപ്പന്തലില്‍ എത്തിയത്. സീറോ മലബാര്‍ സഭാ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടിന്റെ നേതൃത്വത്തിലുള്ള എട്ട് വൈദികരാണ് സീറോ മലബാര്‍ സഭയില്‍ നിന്നും പങ്കെടുത്തത്. കന്യാസ്ത്രീകളുടെ സമരത്തെ തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെ.സി.ബി.സി) ഇറക്കിയ സര്‍ക്കുലറിനെ തള്ളിക്കൊണ്ടാണ് ഇവര്‍ എത്തിയതെന്നതും ശ്രദ്ധേയമാണ്. ഡോ. വൈ.ടി വിനയരാജിന്റെ നേതൃത്വത്തില്‍ കോട്ടയത്തു നിന്നുള്ള നാല് വൈദികരും മാര്‍ത്തോമ്മാ സഭയില്‍ നിന്നും സമരത്തിന് പിന്തുണ അറിയിച്ചെത്തി.
ഫാ. പോള്‍ തേലക്കാട്ടിന്റെ നേതൃത്വത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും സഭയ്ക്കുള്ളില്‍ മറ്റ് ചുമതലകള്‍ വഹിക്കുന്നവരുമായ ഫാ. ജോസഫ് പാറേക്കാട്ടില്‍, ഫാ. ജോയിസി കൈതക്കൂട്ടില്‍, ഫാ. ജിമ്മി കക്കാട്ടുച്ചിറ, ഫാ. ബെന്നി മാരപ്പറമ്പില്‍, ഫാ. കുര്യന്‍ കുരിശിങ്കല്‍, ഫാ. പോള്‍ ചിറ്റിലപ്പിള്ളി, ഫാ. ടോണി കല്ലൂക്കാരന്‍, ഫാ. രാജന്‍ പുന്നയ്ക്കല്‍, ഫാ. ചെറിയാന്‍ വര്‍ഗീസ് എന്നിവരാണ് എത്തിയത്. സര്‍ക്കുലര്‍ മറികടന്ന് എത്ര വൈദികര്‍ പങ്കെടുക്കുമെന്ന ആശങ്ക സമരസമിതിക്കുണ്ടായിരുന്നു. ഫാ. വൈ. ടി വിനയരാജിന്റെ നേതൃത്വത്തില്‍ മറ്റ് സന്യാസിനി സഭകളില്‍ നിന്നുള്ള സിസ്റ്റര്‍ ടീന ജോസും സിസ്റ്റര്‍ എമില്‍ഡയും വേദിയിലെത്തി.
നീതി ഉറപ്പാക്കാന്‍ കത്തോലിക്കാ സഭാ നേതൃത്വം പരാജയപ്പെട്ടെന്ന് വൈദികര്‍ കുറ്റപ്പെടുത്തി. സഭ ചെയ്ത നല്ല കാര്യങ്ങളൊക്കെ പീഡനത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ മുങ്ങിപ്പോയി. അപചയങ്ങളെ മറികടന്ന ചരിത്രമുള്ള സഭക്ക് ഫ്രാങ്കോയ്‌ക്കെതിരേ ചെറുവിരല്‍ അനക്കാന്‍ രണ്ടു വര്‍ഷം കൊണ്ട് സാധിക്കാതെ പോയി. ഇത്തരത്തിലുള്ള പുഴുക്കുത്തുകള്‍ സഭയ്ക്കുള്ളിലുണ്ട്. ധാര്‍മികത സഭയ്ക്ക് നഷ്ടപ്പെട്ടു. അധികാര കേന്ദ്രങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു. അനീതിക്കെതിരേ പ്രതികരിക്കാന്‍ തയാറാകുന്നില്ല. സഭയില്‍ സമസ്ത മേഖലകളിലും ശുദ്ധികലശം നടത്തണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. ഇടയന്മാരില്‍ ചിലര്‍ക്ക് തെറ്റുപറ്റി. അത് തിരുത്താനുള്ള സമയമാണിത്. ഇരയുടെ പക്ഷത്ത് നില്‍ക്കുക എന്നത് ക്രൈസ്തവ ധാര്‍മികതയാണ്. ആരെയും കല്ലെറിയാനുള്ള അവസരമായല്ല കന്യാസ്ത്രീകളുടെ സമരമെന്നും നീതി ലഭിക്കാനുള്ള യാത്രയാണെന്നും അവര്‍ പറഞ്ഞു.
അതേസമയം, ബിഷപ്പിനെ അറസ്റ്റ് ചെയ്താലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന കന്യാസ്ത്രീകളുടെ നിലപാടിനെ വൈദിക സമൂഹം സ്വാഗതം ചെയ്തു. വൈദികരെ കൂടാതെ എന്‍.സി.പി, നാഷണലിസ്റ്റ് വനിതാ കോണ്‍ഗ്രസ്, തുടങ്ങിയ സംഘടനാ പ്രവര്‍ത്തകരും ഡോ. എം.എസ് സുനില്‍ ഉള്‍പ്പടെയുള്ളവരും പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തി.
അതേസമയം, തങ്ങള്‍ ഇപ്പോഴും സഭയ്ക്കുള്ളില്‍ത്തന്നെയാണെന്നും എന്നാല്‍ സഭ തങ്ങളെ കേള്‍ക്കുന്നില്ലെന്നും കന്യാസ്്ത്രീകള്‍ കുറ്റപ്പെടുത്തി. വി.എസ് അച്ചുതാനന്ദനെപ്പോലുള്ളവരില്‍ നിന്നുള്ള പിന്തുണ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലും സമരം തുടരുകതന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു. കന്യാസ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാന്‍ ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്നും ആവശ്യമുയര്‍ന്നു.
സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് സംശയം ഉന്നയിച്ച കെ.സി.ബി.സിയുടെ സാമ്പത്തിക സ്രോതസിനെപ്പറ്റി അന്വേഷണം നടത്തണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വൈകിട്ട് പതിനഞ്ചു മിനിട്ട് നില്‍പ്പുസമരം നടത്തിയ ശേഷമാണ് കന്യാസ്ത്രീകളും വൈദികരും പിരിഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  4 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  4 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  4 days ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  4 days ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  4 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  4 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  4 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  4 days ago