HOME
DETAILS

ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സില്‍ അധ്യക്ഷ വെടിയേറ്റ് മരിച്ചു

  
backup
June 12, 2019 | 7:02 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%97%e0%b4%a3


ലഖ്‌നൗ: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്റെ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍ അഡ്വ. ധര്‍വേഷ് യാദവ് വെടിയേറ്റ് മരിച്ചു. ആഗ്രാ കോടതി വളപ്പില്‍വച്ചാണ് അവര്‍ക്ക് വെടിയേറ്റത്. അഭിഭാഷകനായ മനീഷ് ശര്‍മയാണ് ഇവര്‍ക്കുനേരെ നിറയൊഴിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളും വെടിവച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയില്‍ മനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് 2.30ന് ആഗ്ര സിവില്‍ കോടതിയില്‍ ആദ്യമായി എത്തിയപ്പോഴായിരുന്ന ശര്‍മ ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. ധര്‍വേഷ് യാദവുമായി വര്‍ഷങ്ങള്‍ പരിചയമുള്ള ആളാണ് മനീഷ് ശര്‍മയെന്ന് ആഗ്ര സിറ്റി അഡിഷനല്‍ സൂപ്രണ്ട് പ്രവീണ്‍ വര്‍മ പറഞ്ഞു. മൂന്നു തവണയാണ് ധര്‍വേഷിനു നേരെ ഇയാള്‍ വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ധര്‍വേഷ് യാദവിന്റെ നിര്യാണത്തില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുശോചിച്ചു. അവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കൗണ്‍സില്‍ യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ജനുവരി 22ന് അബ്ബാസിയയില്‍

Kuwait
  •  a day ago
No Image

ചെറുസിനിമകളുടെ ഉത്സവമായി കല കുവൈറ്റ് എട്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവല്‍

Kuwait
  •  a day ago
No Image

സമസ്ത നൂറാം വാര്‍ഷിക പ്രചാരണ സമ്മേളനം ജനുവരി 22ന് മംഗഫില്‍

Kuwait
  •  a day ago
No Image

പൊന്നാനിയിൽ സി.പി.എമ്മിൽ വീണ്ടും വിഭാഗീയത; ഓഫീസുകൾ അടിച്ചുതകർത്തതിന് പിന്നാലെ പ്രവർത്തകന് നേരെ ആക്രമണം

Kerala
  •  a day ago
No Image

ഇന്ത്യ - യു.എ.ഇ വ്യാപാരം ഇരട്ടിയാക്കും; ഊർജ്ജ മേഖലയിൽ നിർണ്ണായക കരാർ; 10 വർഷത്തേക്ക് എൽ.എൻ.ജി ഉറപ്പാക്കി ഇന്ത്യ; ഷെയ്ഖ് മുഹമ്മദിന് നൽകിയത് റെഡ് കാർപെറ്റ്

National
  •  a day ago
No Image

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുവൈത്ത്-കണ്ണൂര്‍ സര്‍വീസ് വീണ്ടും ആരംഭിക്കുന്നു

Kuwait
  •  a day ago
No Image

In Depth Story: സജി ചെറിയാന്റെ ആരോപണങ്ങള്‍: വസ്തുത ഇതാണ്; മുസ്ലിംകള്‍ക്ക് ചില ജില്ലകളില്‍ നാമമാത്ര പ്രാതിനിധ്യംപോലുമില്ല

Kerala
  •  a day ago
No Image

കൊച്ചിയിൽ യുവാവിന് നേരെ പൊലിസുകാരൻ്റെ മർദനം; സി.പി.ഒ മദ്യപിച്ചിരുന്നതായി നാട്ടുകാർ 

Kerala
  •  a day ago
No Image

പ്രതീക്ഷ ഇന്ത്യന്‍ അസോസിയേഷന്‍ കുവൈറ്റ് റൂമൈത്തിയ യൂണിറ്റ് ഔദ്യോഗികമായി നിലവില്‍ വന്നു

Kuwait
  •  a day ago
No Image

ഇന്‍ഫോക് അബ്ദലിയില്‍ 'വിന്റര്‍ കിറ്റ്' വിതരണം നടത്തി.

Kuwait
  •  a day ago