HOME
DETAILS

അണ്ണാ ഡി.എം.കെയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം

  
backup
June 12, 2019 | 7:04 PM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%aa%e0%b5%8d


ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് മത്സരിച്ചപ്പോള്‍ പാര്‍ട്ടിക്കുണ്ടായത് കനത്ത നഷ്ടമെന്ന ആരോപണം നിലനില്‍ക്കുന്നതിനിടയില്‍ ഇന്നലെ അണ്ണാ ഡി.എം.കെയുടെ നിര്‍ണായക യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യയോഗമാണ് ഇന്നലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്നത്.


പാര്‍ട്ടിയുടെ പ്രകടനം മോശമാകാന്‍ കാരണം നേതൃനിരയില്‍ രണ്ട് അധികാര കേന്ദ്രങ്ങളാണെന്ന വിമര്‍ശനം യോഗത്തില്‍ രൂക്ഷമായിരുന്നു. പാര്‍ട്ടി കോ-ഓര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ. പനീര്‍ശെല്‍വവും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രങ്ങളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയലളിതയുടെ മരണശേഷമാണ് അധികാരം വിഭജിക്കപ്പെട്ടത്. ഇതോടെ ഒ.പി.എസും ഇ.പി.എസും അധികാരത്തില്‍ പിടിമുറുക്കാന്‍ ശ്രമം തുടങ്ങിയതോടെ പാര്‍ട്ടിയുടെ അടിത്തറയാണ് ഇളകിത്തുടങ്ങിയത്. ഇത് തെരഞ്ഞെടുപ്പില്‍ വ്യക്തമായിട്ടുണ്ടെന്ന വിമര്‍ശനം പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ രൂക്ഷമാണ്.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതോടെ അണ്ണാ ഡി.എം.കെയില്‍ ഉണ്ടായിരുന്ന വിയോജിപ്പ് കൂടുതല്‍ വര്‍ധിച്ചു. ആഭ്യന്തര പ്രതിസന്ധി കാരണം കേന്ദ്രസര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദം ചെലുത്താന്‍ പാര്‍ട്ടിക്കായില്ല. രാജ്യസഭയിലെ മുതിര്‍ന്ന പാര്‍ട്ടി അംഗത്തിന് കേന്ദ്രസര്‍ക്കാരില്‍ കാബിനറ്റ് മന്ത്രി സ്ഥാനം വേണമെന്നായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍ ഇത് പരാജയപ്പെടുകയായിരുന്നു. അതേസമയം, മകന് സീറ്റ് കിട്ടുന്നതിനുള്ള പെടാപാടിലായ ഒ. പനീര്‍ശെല്‍വം കേന്ദ്രസര്‍ക്കാരില്‍ പാര്‍ട്ടി അംഗത്തിന് സ്ഥാനം ഉറപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ല. ഇത് പാര്‍ട്ടിയിലെ അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള വടംവലിയുടെ ഭാഗമായാണെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. ഇതാണ് ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാക്കുന്നത്.


തെരഞ്ഞെടുപ്പ് പരാജയം ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ എട്ടിന് പാര്‍ട്ടി നേതാവും എം.എല്‍.എയുമായ രാജന്‍ ചെല്ലപ്പയാണ് നേതൃത്വത്തില്‍ ഒരു അധികാര കേന്ദ്രം മാത്രം മതിയെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്. ഈ ആവശ്യം ഇന്നലത്തെ യോഗത്തിലും പല നേതാക്കളും ഉന്നയിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളില്‍ മത്സരിച്ച അണ്ണാ ഡി.എം.കെക്ക് ഒരു സ്ഥാനാര്‍ഥിയെ മാത്രമാണ് ജയിപ്പിക്കാനായത്.
എം.എല്‍.എമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ജില്ലാ സെക്രട്ടറിമാര്‍, മറ്റ് ഭാരവാഹികള്‍ എന്നിവരാണ് ഇന്നലെ നടന്ന യോഗത്തില്‍ സംബന്ധിച്ചത്. അതിനിടയില്‍ യോഗം തുടങ്ങുന്നതിന് തൊട്ട്മുന്‍പ് നടനും മുന്‍സെയ്ദാപെട്ട് എം.എല്‍.എയുമായ രാധാ രവി വീണ്ടും പാര്‍ട്ടിയിലേക്ക് എത്തി. 2017 മാര്‍ച്ചിലാണ് അദ്ദേഹം രാജിവച്ച് ഡി.എം.കെയില്‍ ചേര്‍ന്നിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തീരാങ്കാവിൽ 21കാരൻ സ്വയം വെടിവെച്ചു മരിച്ചു; തോക്ക് റൈഫിൾ ക്ലബ് അംഗത്തിന്റേതെന്ന് പ്രാഥമിക വിവരം, പൊലിസ് അന്വേഷണം ആരംഭിച്ചു

crime
  •  2 months ago
No Image

ഭക്തി സാന്ദ്രം, ശുഭ്ര സാഗരം അറഫാത്; ആത്മ നിർവൃതിയിൽ തീർത്ഥാടക ലക്ഷങ്ങൾ

Saudi-arabia
  •  2 months ago
No Image

കർണാടക കോൺഗ്രസിൽ വൻ രാഷ്ട്രീയ അഴിച്ചുപണി: നേതൃമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും

National
  •  2 months ago
No Image

മുക്കത്ത് പെരുന്നാൾ വിപണിയെച്ചൊല്ലി വൻ സംഘർഷം; തെരുവുകച്ചവടക്കാരും വസ്ത്ര വ്യാപാരികളും തെരുവിൽ ഏറ്റുമുട്ടി, പൊലിസ് ഇടപെട്ടു

crime
  •  2 months ago
No Image

അന്ന് മുംബൈയോട് ചെയ്തത് ഇന്ന് ഗുജറാത്തിന് തിരിച്ചുകിട്ടി! സ്വന്തം റെക്കോർഡ് സ്വന്തം മണ്ണിൽ തകരുന്നത് കണ്ട് ടൈറ്റൻസ്

Cricket
  •  2 months ago
No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  2 months ago
No Image

മുഹമ്മദ് ഷമിയുടെ നെഞ്ച് തകർത്ത് റെക്കോർഡ് വേട്ട; ഒരൊറ്റ മത്സരത്തിൽ റബാഡ സ്വന്തമാക്കിയത് രണ്ട് ലോക റെക്കോർഡുകൾ!

Cricket
  •  2 months ago
No Image

ട്രംപിന്റെ നീക്കങ്ങളിൽ നെതന്യാഹുവിന് ആശങ്ക; 'വാഷിംഗ്ടണിൽ സ്വാധീനമില്ലെന്ന്' സമ്മതിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി, അടിയന്തര സുരക്ഷാ യോഗം വിളിച്ചു

International
  •  2 months ago
No Image

റയൽ മാഡ്രിഡിനോട് ഇത്രയും വലിയ ചതിയോ? ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പെയിൻ കോച്ചിനെതിരെ തിരിഞ്ഞ് ആരാധകർ!

Football
  •  2 months ago
No Image

ഈദിന് മുന്നോടിയായി 226 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ബഹ്‌റൈന്‍ രാജാവ്

bahrain
  •  2 months ago