HOME
DETAILS

മുഖ്യമന്ത്രി വിഭാഗീയത സൃഷ്ടിക്കരുത്: നാഷണല്‍ ലീഗ്

  
Web Desk
May 26, 2026 | 12:41 PM

chief-minister-should-not-create-divisions-national-league

കോഴിക്കോട്: തരംപോലെ കള്ളം പറഞ്ഞും നിരുത്തരവാദ പ്രസ്താവനകള്‍ നടത്തിയും ജനപക്ഷവാദിയുടെ പരിവേഷമണിഞ്ഞു നടന്ന പഴയ പ്രതിപക്ഷ നേതാവല്ല താനെന്ന കാര്യം മുഖ്യമന്ത്രി വി.ഡി സതീശന്‍ മറക്കരുതെന്ന് നാഷണല്‍ ലീഗ് സംസ്ഥാന കമ്മിറ്റി ഓര്‍മ്മിപ്പിച്ചു. മുനമ്പം വഖഫ് ഭൂമി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തെറ്റുദ്ധാരണാജനകവും സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനുതകുന്നതുമാണ്.

രാജ്യത്തെ നിലവിലുള്ള നിയമ വ്യവസ്ഥകള്‍ക്കനുസൃതമായി നിലവില്‍ വന്നതും പ്രവര്‍ത്തിച്ചു പോരുന്നതുമായ വഖഫ് ബോര്‍ഡിനെ ഒരു രാഷ്ട്രീയ സംവിധാനമെന്ന പോലെ കാണുന്നതും ആക്ഷേപിക്കുന്നതും മുഖ്യമന്ത്രിയുടെ പദവിക്കും അന്തസ്സിനും നിരക്കാത്ത നടപടിയാണ്. അധികാരമേറ്റാല്‍ പത്ത് മിനുട്ട് കൊണ്ട് പ്രശ്‌നം തീര്‍ക്കുമെന്ന് ഗീര്‍വാണം നടത്തിയ മുഖ്യമന്ത്രി വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തി പ്രശ്‌നത്തില്‍ നിന്ന് തടിയൂരാന്‍ നോക്കുകയാണെന്ന് നാഷണല്‍ ലീഗ് കുറ്റപ്പെടുത്തി.

അന്യായമായ ഇടപെടലുകളിലൂടെ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയോ, രാഷ്ട്രീയ വിരോധം വെച്ച് പകപോക്കല്‍ നടപടികള്‍ക്ക് തുനിയുകയോ ചെയ്താല്‍ ശക്തമായ പ്രതിഷേധത്തെ നേരിടേണ്ടി വരുമെന്നും നാഷണല്‍ ലീഗ് ഓര്‍മ്മിപ്പിച്ചു.

 

 

The National League has urged the Chief Minister not to create divisions among people through political statements or actions. The party emphasized the need to maintain communal harmony and social unity, warning against attempts that could increase polarization in society.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖം: നിശ്ചിത ഓഹരി കൈമാറാൻ അനുമതി തേടി അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി

Kerala
  •  10 days ago
No Image

16-ാമത് ഇന്ത്യ-ജപ്പാൻ ഉച്ചകോടി: ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി

National
  •  10 days ago
No Image

സ്കൂട്ടറിൽ ചെന്നിത്തലയുടെ വീട്ടിലേക്ക്; സോഷ്യൽ മീഡിയയിൽ ചർച്ചയായി മുൻ ദേവസ്വം മന്ത്രിയുടെ 'സൗഹൃദ സന്ദർശനം'

Kerala
  •  10 days ago
No Image

വാട്‌സ്ആപ്പ് യൂസർനെയിം ഫീച്ചറിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; മെറ്റയോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

National
  •  10 days ago
No Image

മുതിർന്നവരുടെ സീറ്റിൽ ഇരുന്നാൽ 100 രൂപ പിഴ: കർശന നടപടിയുമായി കെഎസ്ആർടിസി

Kerala
  •  10 days ago
No Image

30 ദിവസം തുടർച്ചയായി ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം തെറിക്കും; നിർണായക നിയമനിർമ്മാണവുമായി കേന്ദ്ര സർക്കാർ; ബില്ലിന് ജെ.പി.സി അംഗീകാരം നൽകിയേക്കും

National
  •  10 days ago
No Image

യുഎഇയിലെ ബിഎൽഎസ് സെന്ററുകൾ അടച്ചു; ജൂലൈ 2 മുതൽ പാസ്‌പോർട്ട് സേവനങ്ങൾ എംബസിയിലും കോൺസുലേറ്റിലും നേരിട്ട്

uae
  •  10 days ago
No Image

ദ്രാവിഡിന്റെ ടീമിൽ ക്യാപ്റ്റനായി അശ്വിൻ! യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ ‘ഡബ്ലിൻ ഗാർഡിയൻസിനെ’ ഇന്ത്യൻ സ്പിൻ മാന്ത്രികൻ നയിക്കും

Cricket
  •  10 days ago
No Image

ദുബൈ സമ്മർ സർപ്രൈസസിന് നാളെ തുടക്കം; പ്രമുഖ മാളുകളിൽ 90% വരെ വമ്പിച്ച കിഴിവുകളോടെ 12 മണിക്കൂർ മെഗാ സെയിൽ

uae
  •  10 days ago
No Image

ഒന്നല്ല, രണ്ടെണ്ണം! ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിനെ കാത്തിരിക്കുന്നത് അപൂർവ്വ റെക്കോർഡുകൾ; വേണ്ടത് ഇത്രമാത്രം

Cricket
  •  10 days ago