HOME
DETAILS

ഈദ് ആഘോഷങ്ങള്‍ക്ക് ഖത്തര്‍ സജ്ജം; 733 കേന്ദ്രങ്ങളില്‍ ബലിപെരുന്നാള്‍ നിസ്‌കാരം

  
May 26, 2026 | 1:08 PM

eid prayers to be held at 733 locations across qatar

 

ദോഹ: ബലിപെരുന്നാള്‍ പ്രമാണിച്ച് ഖത്തറിലുടനീളം വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാജ്യത്തെ വിവിധ പള്ളികളും ഈദ്ഗാഹുകളും ഉള്‍പ്പെടെ ആകെ 733 കേന്ദ്രങ്ങളിലാണ് ഈദ് അല്‍ അദ്ഹ നമസ്‌കാരം നടക്കുക. ഔഖാഫ്ഇസ്!ലാമിക കാര്യ മന്ത്രാലയമാണ് നമസ്‌കാര കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

ദോഹ, അല്‍ റയ്യാന്‍, ലുസൈല്‍, അല്‍ വക്‌റ, അല്‍ ഖോര്‍, ഉം സലാല്‍, ദുഖാന്‍, അല്‍ ഷഹാനിയ തുടങ്ങിയ പ്രധാന പ്രദേശങ്ങളിലൊക്കെയും പ്രത്യേക സൗകര്യങ്ങളോടെയാണ് നമസ്‌കാര ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ നേരത്തെ തന്നെ നമസ്‌കാരം നടക്കുന്നതിനാല്‍ വിശ്വാസികള്‍ക്ക് സൗകര്യപ്രദമായി എത്തിച്ചേരാന്‍ ട്രാഫിക് നിയന്ത്രണങ്ങളും പാര്‍ക്കിങ് സംവിധാനങ്ങളും ഏര്‍പ്പെടുത്തുമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചു.

പെരുന്നാള്‍ അടുത്തതോടെ രാജ്യത്തെ ഷോപ്പിങ് മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, വസ്ത്രവിപണികള്‍, മൃഗ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കുടുംബ സംഗമങ്ങള്‍ക്കും പെരുന്നാള്‍ വിരുന്നുകള്‍ക്കുമായി അവസാന നിമിഷ ഒരുക്കങ്ങളിലാണ് സ്വദേശികളും പ്രവാസികളും. പ്രത്യേകിച്ച് മലയാളി കുടുംബങ്ങള്‍ അടക്കമുള്ള ദക്ഷിണേന്ത്യന്‍ പ്രവാസികള്‍ വീടുകളിലും കൂട്ടായ്മകളിലും ആഘോഷങ്ങള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.

പെരുന്നാള്‍ ദിവസങ്ങളില്‍ ആളുകളുടെ സാന്നിധ്യം വര്‍ധിക്കുമെന്നതിനാല്‍ പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും ബീച്ചുകളിലും മുനിസിപ്പാലിറ്റി പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അറവുശാലകള്‍, മാംസവില്‍പന കേന്ദ്രങ്ങള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധനയും തുടരുന്നുണ്ട്.

ഖത്തറിന്റെ പൈതൃക ആഘോഷങ്ങളും ഇത്തവണ ശ്രദ്ധ നേടുന്നുണ്ട്. പഴയ ദോഹ തുറമുഖത്ത് നടന്ന പരമ്പരാഗത 'ഹയ്യ ബെയ്യ' ആഘോഷത്തില്‍ നിരവധി കുടുംബങ്ങളും കുട്ടികളും പങ്കെടുത്തു. ചെറു പനക്കൂടുകളില്‍ ചെടികള്‍ നട്ടുവളര്‍ത്തി ഗാനങ്ങളോടെ കടലിലേക്ക് ഒഴുക്കിവിടുന്ന ഈ ചടങ്ങ് ഖത്തറിന്റെ പഴമയെയും സമുദ്രജീവിത പാരമ്പര്യത്തെയും ഓര്‍മ്മപ്പെടുത്തുന്നതാണ്.

അതേസമയം, വിവിധ ഈദ്ഗാഹുകളിലും പള്ളികളിലും മലയാളം ഖുതുബ പരിഭാഷയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ മലയാളി സമൂഹത്തിന്റെ വലിയ പങ്കാളിത്തം കണക്കിലെടുത്താണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രത്യേക വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്.

പെരുന്നാള്‍ അവധിയോടനുബന്ധിച്ച് നിരവധി കുടുംബങ്ങള്‍ രാജ്യത്തിനകത്തെ വിനോദകേന്ദ്രങ്ങളിലേക്കും മരുഭൂമി ക്യാംപുകളിലേക്കും യാത്രകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതോടെ അടുത്ത ദിവസങ്ങളില്‍ ഖത്തറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള തിരക്ക് കൂടാനാണ് സാധ്യത.

 

Qatar has completed preparations for Eid Al Adha prayers at 733 locations, including mosques and Eidgahs, as the country gears up for festive celebrations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  13 days ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  13 days ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  13 days ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  13 days ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  13 days ago
No Image

സഞ്ജുവടക്കം മൂന്നുപേരെ വെട്ടിനിരത്തി ടെക്ടര്‍; ഐറിഷ് കൊടുങ്കാറ്റിലും വീഴാതെ 'ഹിറ്റ്മാന്‍' റെക്കോർഡ്!

Cricket
  •  13 days ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ്: പ്രതികളുടെ ആസ്തിയിൽ നൂറിരട്ടി വർദ്ധനവ്; കാണിക്കപ്പണം കൊണ്ട് വാങ്ങിക്കൂട്ടിയത് ആഡംബര ഹോട്ടലുകളും ഭൂമിയും

National
  •  13 days ago
No Image

അരങ്ങേറ്റത്തിൽ അയർലൻഡിനെ കെട്ടുകെട്ടിച്ച് പ്രിൻസ് യാദവ്; ഇന്ത്യയ്ക്ക് 155 റൺസ് ലക്ഷ്യം

Cricket
  •  13 days ago
No Image

'കണ്ടാൽ സുന്ദരൻ, സ്വഭാവം ചെകുത്താന്റേത്'; മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമർശവുമായി എം.എം. മണി

Kerala
  •  13 days ago
No Image

ഇത് ആഫ്രിക്കൻ വസന്തം! ലോകകപ്പിൽ വൻശക്തികളെ വിറപ്പിച്ച് 'ആഫ്രിക്കൻ വൻകരയുടെ പടയോട്ടം'; 10-ൽ 9 ടീമുകളും നോക്കൗട്ടിൽ!

Football
  •  13 days ago