കണ്ടത്തു വയല്‍ ഇരട്ടക്കൊലപാതകം: പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന
മാനന്തവാടി; കണ്ടത്തുവയല്‍ ഇരട്ട ക്കൊലപാതകത്തിലെ പ്രതികളെക്കുറിച്ച് പൊലിസിന് നിര്‍ണായക വിവരം ലഭിച്ചതായി സൂചന.
കഴിഞ്ഞ രണ്ട് മാസത്തിലധികമായി നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെക്കുറിച്ചുള്ള സൂചനകളിലേക്ക് അന്വേഷണ സംഘത്തിന് എത്താന്‍ കഴിഞ്ഞത്.
എന്നാല്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാന്‍ പൊലിസ് തയാറായിട്ടില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇത് വരെയും യാതൊരു വിവരവും പൊലിസ് മാധ്യമങ്ങളുമായി പങ്കുവെച്ചിട്ടില്ല.
കൊലപാതക സ്ഥലത്ത് നിന്നും നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അന്വേഷണത്തെ ബാധിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇതുകാരണം മൊബൈല്‍ ഫോണ്‍ ഇത് വരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ജൂലൈ ആറിനായിരുന്നു കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമര്‍, ഭാര്യ ഫാത്തിമ എന്നിവരെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എട്ടരപവന്‍ സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഒരു തെളിവും അവശേഷിപ്പിക്കാതെയായിരുന്നു കൊലപാതകം.
ഇത് അന്വേഷണ സംഘത്തെ ഏറെ വലയ്ക്കുക്കുകയും ചെയ്തു. മാനന്തവാടി ഡി.വൈ.എസ്.പി കെ ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."