മോദി രാജ്യം കണ്ടണ്ട അപകടകാരിയായ ഭരണാധികാരി: ചെന്നിത്തല
മലപ്പുറം: ഇന്ത്യ കണ്ടണ്ട ഏറ്റവും വലിയ അപകടകാരിയായ ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്നും ഫാസിസ്റ്റ് നീക്കത്തില്‍നിന്നു രാജ്യത്തെ രക്ഷിക്കുന്നതിനുള്ള നിര്‍ണായക തെരഞ്ഞെടുപ്പില്‍ യു.പി.എയുടെ വിജയം അനിവാര്യമാണെന്നും രമേശ് ചെന്നിത്തല. മലപ്പുറത്ത് യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാനതകളില്ലാത്ത ഫാസിസ്റ്റ് ഭീകരതയാണ് രാജ്യത്ത് അരങ്ങേറുന്നത്. വീണ്ടണ്ടും ഭരണത്തിലെത്തിയാല്‍ ഇവര്‍ ഭരണഘടന മാറ്റുകയും ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.
ഇന്ധന വില വര്‍ധനവിലൂടെ 11 ലക്ഷം കോടി രൂപയാണ് കേന്ദ്രം കൊള്ളയടിച്ചത്. രൂപയുടെ മൂല്യം ഏറ്റവും മോശം അവസ്ഥയിലെത്തിച്ചത് ദീര്‍ഘവീക്ഷണമില്ലാത്ത സാമ്പത്തിക നയം കൊണ്ടണ്ട് മാത്രമാണ്. പിരിവ് നല്‍കാത്തതിന് ഉദ്യോഗസ്ഥരോട് വിസമ്മതപത്രം എഴുതിവാങ്ങുന്നത് ആദ്യ സംഭവമാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."