യുഡിഫ് സാരഥികളുടെ വിജയത്തിന് കർമ്മ പദ്ധതികളുമായി ഷൊർണുർ മണ്ഡലം കെഎംസിസി
റിയാദ്: ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ യുഡിഫ് സ്ഥാനാർഥികളുടെ വിജയത്തിന്നാവശ്യമായ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ റിയാദ് ഷൊർണുർ മണ്ഡലം കെഎംസിസി യോഗം തീരുമാനിച്ചു. സംസ്ഥാന രാഷ്ട്രീയം കള്ളക്കടത്തിന്റെയും അഴിമതിയുടെയും സ്വജന പക്ഷപാദത്തിന്റെയും കേന്ദ്രമായ വർത്തമാനകാല സാഹചര്യം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഫ്ന് അനുകൂല താരംഗമാണെന്നതിൽ തർക്കമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
കെഎംസിസി സഊദി നാഷണൽ കമ്മിറ്റി സുരക്ഷ സ്‌കീം മണ്ഡലം തല കാംപ് ഉദ്ഘാടനം മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് റിയാസ് മാവുണ്ടൂരിയെ ചേർത്ത് മണ്ഡലം ചെയർമാൻ അഷ്‌റഫ് പാടിയത്ത് നിർവഹിച്ചു. മണ്ഡലം കെഎംസിസി പ്രസിഡന്റ് കെ. എം. മുനീർ, ജനറൽ സെക്രട്ടറി ബാദുഷ പാലക്കോട്, റഫീഖ് മുണ്ടക്കോട്ടു കുറുശി, ഹകീം എലിയപ്പെറ്റ, യുസുഫ് മോളൂർ, സലാം ഒങ്ങിന്തറ, ബഷീർ പനമണ്ണ എന്നിവർ യോഗത്തിൽ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."