HOME
DETAILS

പ്രവാസി ക്ഷേമനിധി തട്ടിപ്പ്: സെക്രട്ടറിയെ പുറത്താക്കി

  
backup
September 18, 2018 | 11:06 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa


തളിപ്പറമ്പ്: ക്ഷേമനിധിയില്‍ അടക്കാന്‍ തളിപ്പറമ്പ് പ്രവാസി സംഘത്തില്‍ ഏല്‍പ്പിച്ച രൂപ തട്ടിയെടുത്തെന്ന് പരാതി. പാപ്പിനിശ്ശേരി, ചെറുകുന്ന്, പഴയങ്ങാടി മേഖലകളില്‍ നിന്ന് പ്രവാസികളുടെ ബന്ധുക്കളായ നിരവധിപേരാണ് ഇന്നലെ തളിപ്പറമ്പിലെ പ്രവാസി സംഘം ഓഫിസിലെത്തിയത്. ഇവര്‍ അക്ഷയ വഴി അടച്ച പണം മാത്രമേ ഇപ്പോള്‍ അക്കൗണ്ടിലുള്ളൂ. സംഘം ഏരിയാ സെക്രട്ടറി എന്‍. കൃഷ്ണന്റെ പേരിലാണ് സേവാ കേന്ദ്രത്തിന്റെ ലൈസന്‍സ്. ആദ്യം തളിപ്പറമ്പ് പ്രവാസി സംഘം ഏരിയ കമ്മിറ്റി ഓഫിസില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവാസി സേവാ കേന്ദ്രം പണം അടച്ചവര്‍ക്ക് പ്രവാസി സംഘത്തിന്റെ രസീതാണ് നല്‍കിയത്.
തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ സേവാ കേന്ദ്രവുമായി പ്രവാസി സംഘത്തിന് ഒരു ബന്ധവുമില്ലെന്നും ഇവ തികച്ചും വ്യക്തികളുടെ അധീനതയിലും ഉത്തരവാദിത്വത്തിലുമാണ് പ്രവര്‍ത്തിക്കുന്നതെന്നും തളിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്നതും അത്തരം പ്രവാസി സേവാ കേന്ദ്രമാണെന്നും പ്രവാസി സംഘം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ പേരും സീലും ദുരുപയോഗം ചെയ്ത് പ്രവാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും കേരള പ്രവാസി സംഘം ജില്ലാ കമ്മറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സംഘടനയുടെ പേരും സീലും ദുരുപയോഗം ചെയ്തതിന് പൊലിസില്‍ പരാതി കൊടുക്കാനും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. ആരോപണ വിധേയനായ സംഘം ഏരിയ സെക്രട്ടറി എന്‍. കൃഷ്ണനെ കേരള പ്രവാസി സംഘത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതായും ജില്ലാ കമ്മിറ്റി അറിയിച്ചു.
അതേസമയം പ്രവാസി സംഘത്തിന്റെ കീഴില്‍ തന്നെയാണ് സേവാ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നും ഓഫിസില്‍ വരുന്ന തുക കൃത്യമായി ബന്ധപ്പെട്ടവരെ കണക്കുസഹിതം ഏല്‍പ്പിക്കാറുണ്ടെന്നും രണ്ടുമാസത്തിനകം മുഴുവനാളുകള്‍ക്കും പണം നല്‍കുമെന്നും ഇതിനുശേഷം നിയമ നടപടി സ്വീകരിക്കുമെന്നും ജീവനക്കാരി പറഞ്ഞു. സേവാസംഘം നടത്തിപ്പുകാരനും ജീവനക്കാരിയും തളിപ്പറമ്പ് പ്രവാസി സംഘവും പരസ്പരം പഴിചാരുമ്പോള്‍ തങ്ങളുടെ പണം എങ്ങിനെ ലഭിക്കുമെന്ന ആശങ്കയിലാണ് പ്രവാസികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്‌ളോട്ടില്ല സന്നദ്ധപ്രവർത്തകർക്ക് നേരെയുണ്ടായ പീഡനം; ഇസ്രാഈലിനെതിരെ നിയമനടപടിക്കൊരുങ്ങി മലേഷ്യ

Kerala
  •  a month ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി ഉത്തരവ് നടപ്പാക്കിയാലും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും; മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

ശുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി 

Kerala
  •  a month ago
No Image

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള ശിപാര്‍ശക്ക് പി.എസ്.സി അംഗീകാരം; നവംബര്‍ 30 വരെ നീട്ടി ഔദ്യോഗിക ഉത്തരവ്; മുപ്പതിനായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം 

Kerala
  •  a month ago
No Image

ബഹുഭാരത്വം നിരോധിക്കും, ലിവ് ഇന്‍ റിലേഷന്‍ രജിസ്റ്റര്‍ ചെയ്യണം; ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ച് അസം സര്‍ക്കാര്‍ 

National
  •  a month ago
No Image

വഖ്ഫ് ബോർഡ് പിരിച്ചുവിട്ട് മുനമ്പം ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കം ചെറുക്കണം: ഐ.എൻ.എൽ

latest
  •  a month ago
No Image

ഇന്ധനവില വർധനവ്: 'മോദി പിടിച്ചുപറി നിർത്തുന്നില്ല'; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

National
  •  a month ago
No Image

മലയിടം തുരുത്ത് ഉന്നതി ഒഴിപ്പിക്കൽ: ‘വിധി നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമില്ല’; സർക്കാരിന് രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

10 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ സംഭവം: പിതാവ് കൊലപ്പെടുത്തിയതെന്ന് പൊലിസ്

National
  •  a month ago
No Image

 വീഴ്ചയില്‍ നിന്ന് ഒരു പാഠവും പഠിച്ചില്ലേ?..:  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

Kerala
  •  a month ago