ചികിത്സ നിഷേധിച്ചിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പരുക്കേറ്റ കെ.എസ്്.യു പ്രവര്‍ത്തകര്‍ക്ക് മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍കോളജില്‍ പ്രതിഷേധിക്കുന്നുവെന്ന വിവരം അറിഞ്ഞയുടനെ താന്‍ സൂപ്രണ്ടുമായി ബന്ധപ്പെട്ടു. അദ്ദേഹം അത്തരമൊരു പ്രതിഷേധത്തിലേക്ക് പോകാനുള്ള ഒരു സാഹചര്യവും സൃഷ്ടിക്കരുതെന്ന് നിര്‍ദേശം നല്‍കി. സൂപ്രണ്ടോ അല്ലെങ്കില്‍ പ്രതിനിധിയോ ഉമ്മന്‍ചാണ്ടിയെ നേരിട്ടുകണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ചികിത്സയ്ക്കായി പ്രവേശിപ്പിച്ച സമരക്കാരെ കാഷ്യാലിറ്റിയില്‍ പരിശോധിച്ചിരുന്നു. തുടര്‍ പരിശോധനകള്‍ക്ക് കുറിപ്പ് നല്‍കിയെങ്കിലും അതിന് അവര്‍ തയാറായില്ല. പകരം ഒരുകൂട്ടം കടലാസുമായി ഒരാള്‍ വന്നിട്ട് ഇവരെയെല്ലാം അഡ്മിറ്റ് ചെയ്യണമെന്ന് പറയുകയായിരുന്നു. പരിശോധനക്ക് വിധേയമാകേണ്ടവര്‍ ഓരോരുത്തര്‍ വീതം വരണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് പ്രശ്‌നമായത്. സമരക്കാരുടെ ചികിത്സാ വിഷയത്തില്‍ സര്‍ക്കാരിന് ഒരു രാഷ്ട്രീയ അജണ്ടയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ക്യാഷ്യാലിറ്റിയിലെ ഒരു ഡോക്ടറുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. താനടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടും അഡ്മിറ്റ് ചെയ്യില്ലെന്ന ധാര്‍ഷ്ട്യമാണ് ഡോക്ടര്‍ പുലര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."