വീടുകള്‍ കടലെടുത്തു തീരുന്നു, അധികൃത അവഗണനക്കെതിരേ താക്കീതായി തീരത്ത് നില്‍പ്പു സമരം
ആലപ്പുഴ: വീടുകള്‍ കടലെടുത്ത് പോകുന്നത് നിസഹയാരായി നോക്കിനില്‍ക്കാനാകാതെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം കനത്തതായി മാറി. നാല് വീടുകളാണ് ഇക്കൊല്ലം ഒറ്റമശേരിയില്‍ കടലെടുത്തുപോയത്.18 വീടുകള്‍ തകര്‍ച്ചാഭീഷണി നേരിടുകയാണ്.
തീരത്ത് കൊണ്ടുവന്ന മണല്‍ച്ചാക്കുകള്‍ പോലും നിരത്തിവെക്കാന്‍ പോലും അധികൃതര്‍ ഒരുക്കമായിട്ടില്ല.
കടല്‍ഭിത്തി നിര്‍മാണം തുടങ്ങുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ് വാക്കായതില്‍ പ്രതിഷേധിച്ചായിരുന്നു ചേര്‍ത്തലയില്‍ മത്സ്യതൊഴിലാളികളുടെ നില്‍പ് സമരം അരങ്ങേറിയത്.
ആലപ്പുഴ രൂപതയുടെ നേതൃത്വത്തിലായിരുന്നു സമരം. കടല്‍ ഭിത്തി നിര്‍മാണം ഉടന്‍ തുടങ്ങിയില്ലെങ്കില്‍ സമരം ശക്തമാക്കാനും തീരദേശവാസികള്‍ തീരുമാനിച്ചിട്ടുണ്ട്.
പുലിമുട്ടോട് കൂടിയ കടല്‍ഭിത്തി ഒറ്റമശ്ശേരിയില്‍ ഉടന്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ട് ദിവസങ്ങളേറെയായി.
മണല്‍ ചാക്കുകള്‍ ആദ്യം നിരത്തുകയും പിന്നീട് കടല്‍ഭിത്തി നിര്‍മിക്കുകയും ചെയ്യുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനം.
മന്ത്രിമാരും നേതാക്കന്‍മാരും ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ആഴ്ചകളായി അമ്പതോളം പേര്‍ ചാക്കുകള്‍ വച്ച് ഒരോ വീട് സംരക്ഷിക്കുകയാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
കടല്‍ഭിത്തി നിര്‍മാണത്തിലുള്ള ഫണ്ട് ലഭ്യമായെങ്കിലും കരാറുകാരെ കിട്ടാത്തത് പ്രതിസന്ധിക്ക് കാരണമായെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."