കൈഞരമ്പ് മുറിച്ച് തലയില്‍ പ്ലാസ്റ്റിക് കവറിട്ട് മൂടിയ നിലയില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം ശുചിമുറിയില്‍
കൊല്‍ക്കത്ത: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൈഞരമ്പ് മുറിച്ച് തലയില്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാര്‍ഥിനി പഠിക്കുന്ന കൊല്‍ക്കത്തയിലെ ജി.ഡി ബിര്‍ല സ്കൂളിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് 1.40ഓടെ പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 20 മിനിട്ടുകള്‍ക്ക് ശേഷം ശുചിമുറിയില്‍ കൈയിലെ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വിദ്യാര്‍ഥിനിയുടെ സമീപത്തു നിന്നും മൂന്നുപേജുള്ള ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വിദ്യാര്‍ഥിനി പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇന്‍ഡ്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവേശന പരീക്ഷക്ക് തയാറെടുത്തിരുന്നതായും പൊലിസ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലിസ് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."