ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് വേദിയായി കൊണ്ടോട്ടി മുനിസിപ്പല്‍ ശാസ്ത്ര കേന്ദ്രം തുറക്കുന്നു
കൊണ്ടോട്ടി: നഗരസഭ കേന്ദ്രീകരിച്ചുള്ള സ്കൂളുകളില്‍ ശാസ്ത്ര അവബോധം വളര്‍ത്തുന്നതിനായി മുനിസിപ്പല്‍ ശാസ്ത്ര കേന്ദ്രം സജ്ജമായി. നെടിയിരുപ്പ് ചിറയില്‍ ചുങ്കം സ്കൂളിലാണ് മുനിസിപ്പല്‍ സയന്‍സ് സെന്റര്‍ തുറക്കുന്നത്.15 ലക്ഷം മുടക്കി അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന സയന്‍സ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.ആദ്യഘട്ടകത്തില് മൂന്ന് ലക്ഷം മുടക്കിയാണ് സെന്ററിലേക്ക് ശാസ്ത്ര സാമഗ്രികള്‍ എത്തിച്ചിരിക്കുന്നത്.
ശാസ്ത്ര ഉപകരണങ്ങള്‍ എങ്ങിനെ മനസിലാക്കാമെന്നത് ശാസ്ത്ര കേന്ദ്രം വഴി സാധ്യമാക്കും. കേരള സാങ്കേതിക ശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ കുഞ്ചെറിയാന്‍ ടി. ഐസക് ഉദ്ഘാടനം ചെയ്യും.
രണ്ടുമുതല്‍ 12-ാം ക്ലാസ്വരെയുളള കുട്ടികള്‍ക്ക് ശാസ്ത്ര വിഷയങ്ങളില്‍ പരീക്ഷണങ്ങളും സെമിനാറുകളും നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ശാസ്ത്ര കേന്ദ്രം ഒരുക്കാന്‍ തീരുമാനിച്ചത്. ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗോളനിരീക്ഷണമടക്കം അഞ്ചുവിഷയങ്ങളില്‍ ഗവേഷണവും പരീക്ഷണവും നടത്താന്‍ സെന്റര്‍ വഴിയാകും.
സ്കൂളുകളിലെ ശാസ്ത്ര-ആസ്ട്രോ ക്ലബുകളെ ഏകോപിച്ചും സര്‍ക്കാര്‍, സ്വകാര്യ സംഘടനകളുമായി സഹകരിച്ചും പൊതു സ്ഥലങ്ങളില്‍ സാസ്കാരിക സംഘടനകളുമായി ചേര്‍ന്നും ശാസ്ത്ര കേന്ദ്രത്തില്‍വച്ച് പ്രയോജനപ്പെടുത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."