തദ്ദേശ ഉപതെരഞ്ഞെടുപ്പ് : കണ്ണമംഗലത്തും ആലംകോട്ടും യു.ഡി.എഫ്
ചങ്ങരംകുളം/വേങ്ങര: ജില്ലയിലെ രണ്ടു തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്തും യു.ഡി.എഫിനു ജയം. ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്‌ലിംലീഗിലെ നഫീസ അബ്ദുല്‍ഹയ്യ് 492 വോട്ടുകള്‍ക്കും കണ്ണമംഗലം പഞ്ചായത്തിലെ ചെങ്ങാനിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്‌ലിംലീഗിലെ ആബിദ അബ്ദുര്‍റഹ്മാന്‍ 126 വോട്ടുകള്‍ക്കുമാണ് ജയിച്ചത്.
ചിയ്യാനൂരില്‍ മുന്‍ അംഗത്തിന്റെ മരണത്തെ തുടര്‍ന്നും ചെങ്ങാനിയില്‍ വാര്‍ഡംഗം രാജിവച്ചതിനെ തുടര്‍ന്നുമായിരുന്നു ഉപതെരഞ്ഞെടുപ്പ്.
ആലംകോട്ട് കഴിഞ്ഞ തവണ 220 വോട്ടായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി മറിയക്കുട്ടി കബീറിന്റെ ഭൂരിപക്ഷം. ഇതാണ് 492 ആയി ഉയര്‍ത്തിയത്. ആലംകോട്ട് സി.പി.എമ്മിലെ സരിതാ മണികണ്ഠനും കണ്ണമംഗലത്തു ജനകീയ മുന്നണിയുടെ പ്രിയയുമായിരുന്നു പ്രധാന എതിര്‍ സ്ഥാനാര്‍ഥികള്‍.
ചിയ്യാനൂരില്‍ രണ്ടു ബൂത്തുകളിലായി 1,685 വോട്ടര്‍മാരില്‍ 1,203 പേര്‍ വോട്ടു രേഖപ്പെടുത്തിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു 776 വോട്ടും സി.പി.എം സ്ഥാനാര്‍ഥിക്കു 284 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥിക്കു 143 വോട്ടുമാണ് ലഭിച്ചത്. ചെങ്ങാനിയില്‍ പോള്‍ ചെയ്ത 1,698 വോട്ടില്‍ യു.ഡി.എഫിന് 902 വോട്ടും ജനകീയ മുന്നണിക്കു 776 വോട്ടുമാണ് ലഭിച്ചത്.
ഒന്നാം നമ്പര്‍ ബൂത്തില്‍ പോള്‍ ചെയ്ത 831 വോട്ടില്‍ 420 വോട്ട് യു.ഡി.എഫിനും 395 എല്‍.ഡി.എഫിനുമാണ് ലഭിച്ചത്. രണ്ടാം നമ്പര്‍ ബൂത്തില്‍ പോള്‍ ചെയ്ത 867ല്‍ 482 വോട്ടുകള്‍ യു.ഡി.എഫിനും 381 വോട്ടുകള്‍ എല്‍.ഡി.എഫിനും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."