മികച്ച ഇന്ഫോടൈന്മെന്റിനായി ഗൂഗിളുമായി കൈകോര്‍ത്ത് റിനോള്‍ട്ട്, നിസാന്‍, മിത്സുബിഷി
ലോകത്തെ ഏറ്റവും മികച്ച ഓട്ടോമോട്ടീവ് സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഗൂഗിള്‍. റിനോള്‍ട്ട്, നിസാന്‍, മിസ്തുബിഷി വാഹനങ്ങളില്‍ മികച്ച ഇന്ഫോടൈന്സ്മെന്റ് സൗകര്യമൊരുക്കുന്നതിനാണ് കരാര്‍.
2021 മുതല്‍ പുതിയ സാങ്കേതിക വിദ്യയിലുള്ള സംവിധാനം ഈ കമ്പനികളുടെ കാറുകളില്‍ സജ്ജീകരിക്കും. ആന്‍ഡ്രോയിഡില്‍ അടിസ്ഥാനമാക്കിയുള്ള സേവനമായിരിക്കും ലഭ്യമാവുക. ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുടങ്ങി ആന്‍ഡ്രോയിഡ് സേവനങ്ങള്‍ കാറില്‍ ലഭ്യമാക്കാനാണ് പദ്ധതി.
ക്ലൗഡ് അടിസ്ഥാനപ്പെടുത്തിയുള്ള സോഫ്റ്റ്വെയര് അപ്ഡേഷനും വാഹന പരിശോധനയും ഇതിന്റെ ഭാഗമായി ഉണ്ടാവും.
എല്ലാം കൊണ്ടും നെക്സ്റ്റ് ജനറേഷന് ഇന്ഫോടൈന്മെന്റ് സിസ്റ്റമാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. മീഡിയ നിയന്ത്രണം, ഗൂഗിള്‍ മാപ്പ്സ് വഴി നേവിഗേഷന്‍, ഗൂഗിള്‍ അസിസ്റ്റിന്റെ സഹായത്തോടെ ടെക്സ്റ്റ്, കോള്‍ സംവിധാനം അങ്ങനെ വോയിസിലൂടെ എല്ലാം സാധ്യമാക്കാന്‍ ബ്യുള്ട്ട് ഇന്‍ ആയി ഗൂഗിള്‍ അസിസ്റ്റ് കാറുകളില്‍ സംവിധാനിക്കും.
കൂടാതെ, 12 പുതിയ ഇലക്ട്രിക്ക് കാറുകളിലും ഈ സഖ്യം പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."