സി.പി.ഐ നേതാവിന്റെ അനുസ്മരണം ഏറ്റെടുത്ത് സി.പി.എം
തലശ്ശേരി: സി.പി.ഐ നേതാവിന്റെ അനുസ്മരണ പരിപാടി സി.പി.എം സ്വന്തമാക്കി. സി.പി.ഐ നേതാക്കള്‍ പുറത്തായി. ദീര്‍ഘകാലം കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്റും കതിരൂരിലെ പ്രമുഖ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന കെ. ചാത്തുക്കുട്ടി നായര്‍ അനുസ്മരണത്തില്‍ നിന്നാണു സി.പി.ഐ നേതാക്കളെ ഒഴിവാക്കിയത്.
സെപ്റ്റംബര്‍ 22നു നടത്തുന്ന പതിനേഴാം അനുസ്മരണത്തില്‍ നിന്നാണു സി.പി.ഐ നേതൃത്വത്തെ ഒഴിവാക്കിയുള്ള ചാത്തുക്കുട്ടി നായര്‍ പഠന ഗവേഷണത്തിന്റെ പേരില്‍ ക്ഷണക്കത്ത് പുറത്തിറക്കിയത്. 2001ല്‍ മരണപ്പെട്ട ചാത്തുക്കുട്ടി നായരുടെ അനുസ്മരണം 2002 മുതല്‍ സി.പി.ഐ നേതൃത്വത്തിലായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ സി.പി.ഐ പ്രാദേശിക നേതൃത്വവും ചാത്തുക്കുട്ടി നായരുടെ കുടുംബവും തമ്മില്‍ ഉണ്ടായ അസ്വാരസ്യത്തെ തുടര്‍ന്നാണു കുടുംബത്തിന്റെ പിന്തുണയോടെ അനുസ്മരണ ചടങ്ങ് സി.പി.എം നടത്തുന്നത്.
പഠന ഗവേഷണകേന്ദ്രം നടത്തുന്ന അനുസമരണ സമ്മേളനത്തില്‍ കെ.ടി കുഞ്ഞിക്കണ്ണന് മുഖ്യപ്രഭാഷണം നടത്തുമെന്നു ശ്രീജിത്ത് ചോയ്, കാരായി ബാലന്, പി. ജനാര്ദനന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."