അറിവ് 2016 പദ്ധതിക്ക് തുടക്കമായി
കൊട്ടാരക്കര: വെട്ടിക്കവല ദേശ സേവാസമിതി വായനശാലയുടെ ആഭിമുഖ്യത്തിലുള്ള അറിവ് 2016 പദ്ധതിക്ക് വെട്ടിക്കവല ദേവസ്വം ബോര്‍ഡ് സെന്‍ട്രല്‍ സ്‌കൂളില്‍ തുടക്കമായി.
യു.പി. ഹൈസ്‌കൂള്‍ തലം വിദ്യാര്‍ഥികള്‍ക്ക് അവരുടെ പാഠ്യപദ്ധതികളുമായി ബന്ധപ്പെട്ട എഴുത്തുകാരുടെ സമ്പൂര്‍ണ്ണ കൃതികള്‍ വായനാശാലയില്‍ നിന്നും സ്‌കൂളില്‍ എത്തിച്ചു.കുട്ടികള്‍ വായിച്ച പുസ്തകങ്ങളെകുറിച്ച് സംവാദം, കുറിപ്പ് തയ്യാറാക്കല്‍ എന്നിവ അനുബന്ധമായി നടക്കും. ഏറ്റവും മികിച്ച കുറിപ്പുകള്‍ക്ക് സമ്മാനം നല്‍കും. വായനാകൂട്ടവും സംഘടിപ്പിക്കും.
പദ്ധതിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ജോണ്‍സണും, വായന മത്സരത്തിന്റെ ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രററി കൗണ്‍സില്‍ അംഗം എം. ബാലചന്ദ്രനും നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ആര്‍.ശിവശങ്കരപിള്ള, ജി.പത്മനാഭപിള്ള, ഇ.കെ.രാമചന്ദ്രന്‍, ബി.അജിത്കുമാര്‍, എം.എസ് ലേഖ, ശ്രീകുമാരി എന്നിവര്‍ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് വി.എസ്.അജിത് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."