എ.എഫ്.സി കപ്പ്: ചെന്നൈയിന് എഫ്.സി പുറത്ത്
കാഠ്മണ്ഡു: എ.എഫ്.സി കപ്പില്‍നിന്ന് ചെന്നൈയിന് എഫ്.സിയും മിനര്‍വ പഞ്ചാബും പുറത്ത്.
ഇന്നലെ നടന്ന മത്സരത്തില്‍ നേപ്പാള്‍ ക്ലബായ മനാങ്ങിനെ 3-2 എന്ന സ്കോറിന് ചെന്നൈയിന് പരാജയപ്പെടുത്തിയെങ്കിലും യോഗ്യത നേടാനായില്ല. മലയാളി താരം മുഹമ്മദ് റാഫിയുടെ ഇരട്ട ഗോളിന്റെ പിന്‍ബലത്തിലാണ് ചെന്നൈയിന് വിജയ സ്വന്തമാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മിനര്‍വ പഞ്ചാബ് ധാക്ക അഭഹാനിയോട് പരാജയപ്പെട്ടതാണ് ചെന്നൈയിന്റെ നോക്കൗട്ട് സ്വപ്നം തകര്‍ത്തത്. മത്സരം ജയിച്ച ധാക്ക ഗ്രൂപ്പ് ചാംപ്യന്മാരായി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
ഇഞ്ചുറി ടൈമിലായിരുന്നു ചെന്നൈയിന് വിജയം സ്വന്തമാക്കിയത്. തുടക്കത്തില്‍ റാഫിയുടെ തകര്‍പ്പന്‍ ഹെഡറും ഒപ്പം എല്‍ സാബിയയുടെ ഗോളും ചെന്നൈയിനെ 2-0ന് മുന്നില്‍ എത്തിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ ചെന്നൈയിന് രണ്ട് ഗോള്‍ വഴങ്ങിയതോടെ മത്സരം 2-2 എന്ന നിലയില്‍ സമനിലയിലായി. അവസാന നിമിഷമായിരുന്നു റാഫിയുടെ വിജയ ഗോള്‍. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ക്ലബുകള്‍ എ.എഫ്.സി ചാംപ്യന്‍ഷിപ്പില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയാതെ മടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."