കെഎംസിസി നേതാവ് മുനീർ വടക്കുമ്പാട് ജിദ്ദയിൽ മരണപ്പെട്ടു
ജിദ്ദ: ജിദ്ദയിൽ കെഎംസിസി നേതാവ് മരണപ്പട്ടു. കെഎംസിസി കടലൂണ്ടി പഞ്ചായത്ത് പ്രസിഡന്റ് കോഴിക്കോട് കടലുണ്ടി മുനീർ വടക്കുമ്പാട് (49) ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായത്. പതിനഞ്ച് വർഷമായി ജിദ്ദയിലും റിയാദിലുമായി ജോലി നോക്കിയിരുന്ന മുനീർ നാട്ടിൽ മുസ്‌ലിം ലീഗിന്റെയും സഊദിയിൽ കെഎംസിസിയുടെയും സജീവ പ്രവർത്തകനായിരുന്നു. മുൻ ബേപ്പൂർ മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി, കടലുണ്ടി പഞ്ചായത്ത് മുസ്‌ലിം ലീഗ് മുൻ സെക്രട്ടറി, കടലുണ്ടി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് മുൻ ട്രഷറർ എന്നീ പദവികൾ വഹിച്ചിരുന്നു. കൊടക്കാട്ടകത്ത് മുഹമ്മദുണ്ണിയാണ് പിതാവ്. ബീഫാത്തിമയാണ് മാതാവ്. ഭാര്യ: ബുഷ്‌റ. മക്കൾ: നിമിയ ശെറിൻ, നെഷ്മിയ, അഹ്ബാൻ മുനീർ.
ചൊവ്വാഴ്ച രാത്രി സുഹൃത്തിന്റെ റൂമിൽ താമസിച്ച മുനീർ ഭക്ഷണം കഴിച്ച് രാത്രി വൈകി ഉറങ്ങിയതായിരുന്നു. ബുധനാഴ്ച്ച രാവിലെ സുഹൃത്തുക്കൾ ജോലിക്ക് പോയ ശേഷം ഉച്ചയായിട്ടും ജോലിക്കെത്താത്ത മുനീറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുക്കാതെയായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മയ്യത്ത് നടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെഎംസിസി വെൽഫയർ വിങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ബേപ്പൂർ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി സാലിഹ് പൊയിൽതൊടി എന്നിവർ രംഗത്തുണ്ട്. നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."