ഇന്ത്യാ വിഭജനത്തിലും നെഹ്‌റുവിനെ കുറ്റപ്പെടുത്തി അമിത്ഷാ: നെഹ്‌റു ഒറ്റക്കെടുത്ത തീരുമാനം: കശ്മിരിലെ എല്ലാ പ്രശ്‌നത്തിന്റെയും കാരണക്കാരന്‍ നെഹ്‌റുവെന്ന് അമിത്ഷാ
ന്യൂഡല്‍ഹി: കശ്മിര്‍ പ്രശ്‌നത്തിന് കാരണക്കാരന്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.
ഇന്ത്യാ വിഭജനം നെഹ്‌റു ഒറ്റക്കെടുത്ത തീരുമാനമായിരുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേലുമായി പോലും നെഹ്‌റു ഇക്കാര്യം കൂടി ആലോചിട്ടിച്ചിട്ടില്ലെന്നും എല്ലാത്തിന്റെയും ഉത്തരവാദി നെഹ്‌റുവാണെന്നും അമിത്ഷാ പാര്‍ലിമെന്റില്‍ പറഞ്ഞു.
രാജ്യത്തെ ആഭ്യന്തരമന്ത്രിയെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് അന്ന് നെഹ്‌റു രാജ്യം വിഭജിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ പാകിസ്താന് കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം തീറെഴുതിക്കൊടുക്കുകയായിരുന്നു നെഹ്‌റുവെന്നും അമിത് ഷാ ആരോപിച്ചു. ജമ്മു കശ്മീരില്‍ രാഷ്ട്രപതിഭരണം നീട്ടാനുള്ള ബില്ലിന്റെ ചര്‍ച്ചക്കിടെയാണ് നെഹ്‌റുവിനെതിരെ അമിത് ഷായുടെ ആരോപണം.
ഇതേത്തുടര്‍ന്ന് ലോക്‌സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. രാഷ്ട്രീയത്തിനതീതമായി ജമ്മു കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും, ബിജെപി അതിന് തയ്യാറാകുമോ എന്നും കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു. ഇതിന് മറുപടിയായാണ്, ദേശസുരക്ഷയാണ് ബിജെപിയുടെ ആത്യന്തിക ലക്ഷ്യമെന്നും, അതിന് തുരങ്കം വച്ചത് നെഹ്‌റുവാണെന്നും അമിത് ഷായുടെ കുറ്റപ്പെടുത്തി.
പ്രതിഷേധത്തിനിടയിലും അമിത്ഷാ പ്രസംഗം തുടര്‍ന്നു.
ഇന്ത്യയെ വിഭജിച്ചത് കോണ്‍ഗ്രസാണ്. അതിനു ചുക്കാന്‍ പിടിച്ചത് നെഹ്‌റുവും. ജമ്മുകശ്മിരിലെ തീവ്രവാദത്തിന് കാരണം കോണ്‍ഗ്രസ് മാത്രമാണെന്നും അമിത്ഷാ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. ഒരു ജനാധിപത്യ സംവിധാനവും ബി.ജെ.പി ഇല്ലാതാക്കിയിട്ടില്ലെന്നും കശ്മീരിന്റെ പൈതൃകങ്ങള്‍ സംരക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."