HOME
DETAILS

അസമില്‍ സി.എ.എ വിരുദ്ധ സമര നായകന്റെ ചിത്രം വരച്ച കലാകാരന്മാരെ അറസ്റ്റ് ചെയ്തു

  
backup
November 20, 2020 | 7:16 AM

art-on-caa-detainee-gets-whitewashed-in-bjp-ruled-assam123

ഗുവാഹതി: ബി.ജെ.പി ഭരിക്കുന്ന അസമില്‍ സി.എ.എ സമരത്തിന് ജയിലിലടയ്ക്കപ്പെട്ട വിദ്യാര്‍ഥി നേതാവിന്റെ ചിത്രം വരച്ചതിന് നാല് കലാകാരന്മാരെയും ഒരു വിദ്യാര്‍ഥി നേതാവിനെയും പൊലിസ് അറസ്റ്റ് ചെയ്തു. നാലു മണിക്കൂറിനു ശേഷം വിട്ടയച്ച ഇവരെക്കൊണ്ട് ഗുവാഹതി ദേശീയ പാതയോരത്ത് വരച്ച ചിത്രം പൊലിസ് മായ്പിച്ചതായും ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

അസമില്‍ ഒരു വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന, സി.എ.എ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ അഖില്‍ ഗൊഗൊയ് എന്ന വിദ്യാര്‍ഥി നേതാവിന്റെ ചിത്രമാണ് പൊലിസ് മായ്പ്പിച്ചത്. അംഗ ആര്‍ട്ട് കലക്റ്റിവ് എന്ന ചിത്രകാരന്മാരുടെ കൂട്ടായ്മയായിരുന്നു ചിത്രം വരച്ചത്. 2019 ഡിസംബറിലാണ് അഖില്‍ അറസ്റ്റിലായത്.

അനീതിക്കെതിരേയുള്ള ചെറുത്തുനില്‍പ്പിന്റെ പ്രതീകം എന്ന നിലയ്ക്കാണ് അഖിലിന്റെ ചിത്രം വരച്ചതെന്ന് ചിത്രകാരനും ഡല്‍ഹി കോളജ് ഒഫ് ആര്‍ട്‌സിലെ അധ്യാപകനുമായ ദ്രുപജിത് ശര്‍മ പറഞ്ഞു. പൊലിസുകാരുടെ സാന്നിധ്യത്തിലാണ് തങ്ങളെക്കൊണ്ട് ചിത്രം മായ്പിത്. ചിത്രം വരയ്ക്കാന്‍ ആറു മണിക്കൂര്‍ എടുത്തെങ്കില്‍, മായ്ച്ചുകളയാന്‍ അഞ്ചു മിനിറ്റേ വേണ്ടിവന്നുള്ളു. പൊതുസ്ഥലത്ത് ചിത്രം വരയ്ക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് പറഞ്ഞാണ് പൊലിസ് ബുധനാഴ്ച തങ്ങളെ അറസ്റ്റ് ചെയ്തതെന്നും ശര്‍മ്മ പറഞ്ഞു.

അസം പൊലിസിന്റെ നടപടി ജനാധിപത്യത്തിന് ഗുരണകരമല്ലെന്ന് ക്രിഷക് മുക്തി സംഗ്രാം സമിതി(കെ.എം.എസ്.എസ്) ഉം അതിന്റെ വിദ്യാര്‍ഥി വിഭാഗം സാത്ര മുക്തി സംഗ്രാം സമിതി(എസ്.എം.എസ്.എസ്) എന്നിവ അറിയിച്ചു. അറസ്റ്റിലായ നേതാക്കളുടെ ചിത്രം പൊതു സ്ഥലത്ത് വരയ്ക്കരുതെന്ന് പൊലിസ് അറിയിച്ചതായും അറസ്റ്റിലായ എസ്.എം.എസ്.എസ് ജനറല്‍സെക്രട്ടറി പ്രഞ്ജല്‍ കലിത പറഞ്ഞു.
പൊലിസ് നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഇത് ജനാധിപത്യത്തിന് ഗുണകരമാവില്ലെന്നും കലിത അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  6 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  6 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  6 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  6 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  6 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  6 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  6 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  6 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  6 days ago