HOME
DETAILS

നിങ്ങളുടെ വാഹനത്തിന്റെ വെളിച്ചം മറ്റൊരു കുടുംബത്തിന്റെ വെളിച്ചം കെടുത്താതിരിക്കട്ടെ

  
backup
November 20, 2020 | 7:31 AM

auto-clinic-motor-vehicle-department-awareness-video-on-vehicle-headlight-mvd-fb-post123

എതിരെ വരുന്ന യാത്രക്കാരുടെ കണ്ണടിച്ചു പോകാന്‍ മാത്രം ഹെഡ് ലാമ്പിന്റെ ഹൈ ബീം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. രാത്രി യാത്രയിലെ പതിവ് വില്ലനാണ് എതിരേ വരുന്ന വാഹനങ്ങളില്‍ നിന്നുള്ള കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‌ലൈറ്റിന്റെ വെളിച്ചം. ലോ ബീമിലേക്ക് മാറ്റി എതിരേ വരുന്നവരെ സഹായിക്കാന്‍ പ്രത്യേകിച്ച് പ്രയാസമൊന്നുമില്ലെങ്കിലും നമ്മുടെ നിരത്തുകളില്‍ ഭൂരിഭാഗം ആളുകളും ഇതിന് മുതിരാറില്ല. ഈ പ്രവണതക്കെതിരെ ബോധവല്‍ക്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

ഫേസ്ബുക്ക് വഴിയാണ് ബോധവല്‍ക്കരണം. ഒരു കാറിലെ ഹൈബീം ഡിം ചെയ്തു കൊടുക്കാത്തതുമൂലം എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട്, അതിന്റെ ഡ്രൈവറെ തന്നെ കാണിച്ചു മനസ്സിലാക്കിക്കാന്‍ ശ്രമിക്കുകയാണ് എം.വി.ഡിയിലെ ഉദ്യോഗസ്ഥര്‍. ഇതിന്റെ വീഡിയോ മോട്ടാര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

നിങ്ങളുടെ വാഹനത്തിന്റെ വെളിച്ചം മറ്റൊരു കുടുംബത്തിന്റെ വെളിച്ചം കെടുത്താന്‍ ഇട വരുത്താതിരിക്കട്ടെ....
കഴിവതും ഹെഡ് ലാമ്പിന്റെ ലോ ബീം ഉപയോഗിക്കൂ, കൂടാതെ വാഹനത്തിലെ ലോഡ് അനുസരിച്ചു ഹെഡ് ലാമ്പ് ലെവലര്‍ അഡ്ജസ്‌റ് ചെയ്യുക. Scattering ഒഴിവാക്കാന്‍ ഹെഡ് ലാമ്പിന്റെ ലെന്‍സ് വൃത്തിയായി സൂക്ഷിക്കുക.
ഇവിടെ, ഒരു കാറിലെ ഹൈബീം ഡിം ചെയ്തു കൊടുക്കാത്തതുമൂലം എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട്, അതിന്റെ ഡ്രൈവറെ തന്നെ കാണിച്ചു മനസ്സിലാക്കിക്കാന്‍ ശ്രമിക്കുകയാണ് എം.വി.ഡിയിലെ ഉദ്യോഗസ്ഥര്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  7 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  7 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  7 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  7 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  7 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  7 days ago
No Image

'ഗോമൂത്രം കുടിപ്പിച്ചു; ആള്‍ ദൈവങ്ങളുടെ മുന്നില്‍ വെച്ച് മുടി മുറിപ്പിച്ചു'; ശിവസേന നേതാവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ പരാതി

National
  •  7 days ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  7 days ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  7 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  7 days ago