കാളികാവ് ചെത്തുകടവ് പാലം 26 ന് സമര്‍പ്പിക്കും
കാളികാവ്: കാളികാവ് ചെത്തുകടവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പാലം 26ന് നാടിന് സമര്‍പ്പിക്കും. കാളികാവ് ഗ്രാമ പഞ്ചായത്ത് നിലവില്‍ വന്നതുമുതലുള്ള ഒരാവശ്യമാണ് ചെത്തുകടവില്‍ പാലം എന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് രണ്ടരക്കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. കാളികാവ് അങ്ങാടിയെ കരുവാരക്കുണ്ട് റോഡുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ബൈപാസ് രൂപത്തിലാണ് പാലമുള്ളത്. കാളികാവ് അങ്ങാടിക്കും ജങ്ഷനുമിടയിലുള്ള ഇടുങ്ങിയ പാലത്തിലൂടെയുള്ള ഗതാഗതക്കുരുക്കിനു കൂടി ചെത്ത് കടവ് പാലം യാഥാര്‍ഥ്യമാകുന്നതോടെ പരിഹാരമാകും.
പാലം പണി രണ്ടുവര്‍ഷം മുമ്പ് പൂര്‍ത്തിയായെങ്കിലും അനുബന്ധ റോഡ് പ്രവൃത്തി വൈകിയതാണ് ഉദ്ഘാടനത്തിന് തടസമായത്. മൂന്ന് കോടി ചെലവഴിച്ചാണ് അനുബന്ധ റോഡ് പൂര്‍ത്തിയാക്കിയത്. പാലത്തിന് ഉദ്ഘാടനം 26ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നിര്‍വഹിക്കും. പരിപാടിയുടെ സ്വാഗതസംഘ രൂപീകരണ യോഗം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഖാലിദ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസര്‍ അധ്യക്ഷനായി. കുഞ്ഞാപ്പ ഹാജി, എന്‍.മൂസ, കൊല്ലാരന്‍ ഫൈസല്‍, രാമചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."