ബാര്‍ കോഴ: ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. ബാര്‍ ഉടമയായ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്ക് ഒരു കോടി രൂപ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് നിരവധി പരാതികള്‍ വിജിലന്‍സിനു ലഭിച്ചിരുന്നു.
അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി കഴിഞ്ഞദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി അനുമതി നല്‍കിയെങ്കിലും അ്ന്വേഷണത്തിന് ഉത്തരവിരക്കാന് ഗവര്‍ണറുടേയും ്സ്പീക്കറുടേയും കൂടി അനുമതി വേണം. ഒന്നോ രണ്ടോ ദിവസത്തിനകം അനുമതിക്കായി ഫയല്‍ അയക്കും. ഗവര്‍ണ്ണറുടെ അനുമതി ലഭിച്ചാലുടന്‍ വിഷയത്തില്‍ അടുത്ത ഘട്ടത്തിലുള്ള അന്വേഷണത്തിലേക്ക് സര്‍ക്കാര്‍ കടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."