മുഴുവന്‍ റിസോര്‍ട്ടുകളും ജില്ലാ ഭരണകൂടത്തിന്റെ നിരീക്ഷണത്തില്‍ കൊണ്ടുവരണമെന്ന്
കല്‍പ്പറ്റ: കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ സമാനമായ രീതിയില്‍ കാട്ടാനകളെ വെടിവെച്ച് കൊന്നതില്‍ വനംവകുപ്പിന്റെയും റവന്യു വകുപ്പിന്റെയും നിഷ്‌ക്രിയത്തമാണന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ശ്രീജിത്ത് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
വനാതിര്‍ത്തിയോട് ചേര്‍ന്ന് പെരുകിവരുന്ന റിസോര്‍ട്ടുകളില്‍ യാതൊരു പരിശോധനയും നിരീക്ഷണവും ബന്ധപ്പെട്ട വകുപ്പുകളുടെ കീഴില്‍ നടക്കുന്നില്ല. ഇത് വന്യമൃഗങ്ങളുടെ ദാരുണ അന്ത്യത്തിന് കാരണമാകുന്നുവെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ജില്ലയിലെ ചില സ്വകാര്യ റിസോര്‍ട്ടുകള്‍ സഞ്ചാരികള്‍ക്ക് കാഴ്ച്ചയൊരുക്കുന്നതിന്റെ ഭാഗമായി പാടങ്ങളില്‍ ഉപ്പ് വിതറി ആനകളെ ആകര്‍ഷിക്കുന്നുണ്ട്. ജില്ലയിലെ പല റിസോര്‍ട്ടുകളും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. മിക്ക റിസോര്‍ട്ടുകളിലും വരുന്നവരുടെ യാതൊരു രേഖയും സൂക്ഷിക്കാറുമില്ലത്തത് ഗുരുതര സുരക്ഷ വീഴ്ച്ചയാണുണ്ടാക്കുന്നത്.
ജില്ലയിലെ മിക്ക റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നത് വനാതിര്‍ത്തിയോട് ചേര്‍ന്നാണ്. ഗോവ ഫൗണ്ടേഷന്റെ 2002 ലെ സുപ്രീം കോടതി വിധി പ്രകാരം വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ യാതൊരു വാണിജ്യ താല്‍പര്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലന്നാണുള്ളത്. ഹോട്ടലുകളോ ലോഡ്ജുകളോ റിസോര്‍ട്ടുകളോ നടത്താന്‍ പാടില്ലന്ന് വിധിയില്‍ പ്രത്യേകമായി പറയുന്നുണ്ട്. ഇങ്ങനെ നടത്തണമെങ്കില്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെയോ ദേശീയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയോ അനുമതി വേണം. എന്നാല്‍ ജില്ലയിലെ മിക്ക റിസോര്‍ട്ടുകളും വനങ്ങളുമായി അതിര്‍ത്തി പങ്കിടുമ്പോഴും വനംവകുപ്പും മറ്റ് ഉദ്യോഗസ്ഥരും യാതൊരു നടപടിയുമെടുക്കാതെ നിഷ്‌ക്രിയത്വം പാലിക്കുകയാണ്.
നിലവില്‍ വനത്തിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടിന് വനംവകുപ്പിന്റെ എന്‍ഒസി ലഭിക്കണം. എന്നാല്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഒരറ്റ റിസോര്‍ട്ടുകള്‍ക്കും എന്‍ഒസി ലഭിച്ചിട്ടില്ല. നിലവിലുള്ള മിക്ക റിസോര്‍ട്ടുകളുടേയും ലൈസന്‍സ് വിദേശ രാജ്യങ്ങളിലുള്ളവരുടെ പേരിലാണ്. ഇവയെല്ലാം ജില്ലാ ഭരണകൂടത്തിന്റെ നിരീക്ഷണത്തില്‍ കൊണ്ടു വരണമെന്ന് അഡ്വ. ശ്രീജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."