ദേശീയപാതാ വികസനം: മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന്
ചാവക്കാട്: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദേശീയപാത വിഷയത്തില്‍ എതിര്‍പ്പു കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണജനകമാണെന്ന് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ ഉത്തര മേഖല കമ്മിറ്റി പ്രസ്താവിച്ചു.
മുപ്പത് മീറ്ററില്‍ മതിയെന്ന് 2010ലെ ഒന്നാം സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചവര്‍ ഇപ്പോള്‍ 45മീറ്ററിന്നു വേണ്ടി വാശി പിടിക്കുന്നത് ദുരൂഹമാണെന്നും ദേശീയപാത സ്വകാര്യവല്‍ക്കരണത്തിനു ഇടതു സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
മൂന്നാറില്‍ കൈയേറ്റക്കാരെ കുടിയൊഴിപ്പിക്കാന്‍ സര്‍വ്വ കക്ഷി യോഗം വിളിച്ചവര്‍ പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്ന ദേശീയപാത വിഷയത്തില്‍ ചര്‍ച്ചചെയ്യില്ലെന്നത് വിരോധാഭാസമാണെന്ന് യോഗം വിലയിരുത്തി. ഉത്തര മേഖല ചെയര്‍ മാന്‍ വി.സിദ്ദീക് ഹാജി അധ്യക്ഷനായി.
എം.പി.ഉസ്മാന്‍, വി.മായിന്‍ കുട്ടി, എം.പി. ഇക്ബാല്‍ മാസ്റ്റര്‍, എന്‍.അബ്ദുല്ല ഹാജി, ബാബു വാക്കയില്‍, റ്റി.കെ.മുഹമ്മദലി ഹാജി, ആരിഫ് കണ്ണാട്ട്, പി.കെ.നൂറുദ്ദീന്‍ ഹാജി, ഉമ്മര്‍.ഇ.എസ്‌സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."