അക്ഷര സാഗരം തീരദേശ സാക്ഷരതാ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
തൃക്കരിപ്പൂര്‍: ജില്ലാ സാക്ഷരതാ മിഷനും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന അക്ഷര സാഗരം തീരദേശ സാക്ഷരതാ പദ്ധതിയായ അക്ഷരോത്സവത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ തല ഉദ്ഘാടനം തൃക്കരിപ്പൂര്‍ വി.പി.പി മുഹമ്മദ് കുഞ്ഞി പട്ടേലര് സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് എന്നീ മൂന്നു തീരദേശ ജില്ലകളിലാണ് തീരദേശ സാക്ഷരതാ പദ്ധതിക്ക് തുടക്കം കുറിച്ചത്. കാസര്‍കോട് ജില്ലയില്‍ 12 തീരദേശ പഞ്ചായത്തുകളിലും ഇന്നലെ പദ്ധതിക്ക് തുടക്കം കുറിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ 185 പേരാണ് പദ്ധതിയുടെ ഭാഗമായി പരീക്ഷയെഴുതിയത്.
യുവതി യുവാക്കള്‍ മുതല്‍ എണ്‍പത് വയസുവരെയുള്ളവര്‍ ഇന്നലെ തൃക്കരിപ്പൂരില്‍ പദ്ധതിയുടെ ഭാഗമായി പരീക്ഷയെഴുതി. ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടെ നാലാം ക്ലാസ് തുല്യതാ പരിക്ഷ നടത്തും.
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ അധ്യക്ഷയായി. വൈസ്പ്രസിഡന്റ് എന്‍ സുകുമാരന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.കെ ബാവ, കെ റീത്ത, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രവി,കെ.വി രാഘവന് മാസ്റ്റര്‍, ടി.വി പ്രീത, പ്രഷാന്ത് കുമാര്‍,ചിത്ര നാരായണന്, ടി.വി ശ്രീജന്, വി.വി ശ്യാംലാല്‍, എ ചിത്ര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."