HOME
DETAILS

ജാര്‍ഖണ്ഡില്‍ ഏഴുപേരുടെ ജീവനെടുത്തത് തെറ്റായ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍

  
backup
May 22, 2017 | 1:58 AM

%e0%b4%9c%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%96%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b4%e0%b5%81%e0%b4%aa%e0%b5%87%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86



റാഞ്ചി: ജാര്‍ഖണ്ഡിലെ ശോഭാപൂരില്‍ ഏഴുയുവാക്കളുടെ ജീവനെടുത്തത് വാട്‌സ് ആപ്പില്‍ പ്രചരിച്ച വ്യാജസന്ദേശങ്ങള്‍. ആക്രമണത്തില്‍ പരുക്കേറ്റ് രക്തമൊലിപ്പിച്ചു കിടക്കുന്ന കുട്ടികളുടെ ഫോട്ടോ സഹിതമുള്ള സന്ദേശത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ മേഖലയിലുണ്ടെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. സന്ദേശങ്ങള്‍ പ്രചരിച്ചതോടെ രക്ഷിതാക്കള്‍ ആശങ്കയിലായിരുന്നു. ഇതിനുപിന്നാലെ സെരായ്‌ക്കേല, ഘര്‍സാവന്‍, ഈസ്റ്റ് സിംങ്ഭം, വെസ്റ്റ് സിംങ്ഭം തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമീണര്‍ ആയുധസസജ്ജരായി സംഘടിച്ചതോടെ ഒരാഴ്ചക്കിടയില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്. അതേസമയം, ഈ മേഖലയില്‍ കുട്ടികളെ കാണാതായ ഒരുപരാതി പോലും അടുത്തൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.
വ്യാഴാഴ്ചയാണ് ശോഭാപൂരില്‍ മുഹമ്മദ് നഈം, സജ്ജാദ്, സിറാജ്, ആലിം എന്നിവര്‍ കൊല്ലപ്പെട്ടത്. കാലിക്കച്ചവടക്കാരനായ നഈമിന്റെ നേതൃത്വത്തില്‍ ഇവര്‍ വാഹനത്തില്‍ വരുമ്പോഴാണ് വാഹനം തടഞ്ഞ് നാലുപേരെയും പുറത്തേക്കു വലിച്ചിഴച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. എന്താണ് കാരണമെന്നുപോലും പറയാതെയായിരുന്നു ആക്രമണം. അക്രമികള്‍ മുഹമ്മദ് നഈമിനെ മര്‍ദ്ദിക്കുന്നതിന്റെയും ചോരയില്‍ കുളിച്ച് ഇയാള്‍ അക്രമി സംഘത്തോട് യാചിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തെത്തുടര്‍ന്നു മുഹമ്മദ് നഈമിന്റെ ബന്ധുക്കളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. ജംഷഡ്പൂരില്‍ പ്രതിഷേധക്കാര്‍ പൊലിസുമായി ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും നടത്തിയാണ് പ്രക്ഷോഭകരെ പൊലിസ് വിരട്ടിയോടിച്ചത്. സംഘര്‍ഷത്തെത്തുടര്‍ന്ന് മന്‍ഗോ, ആസാദ് നഗര്‍, ഒലിദ്, എം.ജി.എം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേദിവസം തന്നെ ഈസ്റ്റ് സിങ്ഭം ജില്ലയില്‍ വച്ച് കുട്ടിക്കടത്തുകാരാണെന്നാരോപിച്ച് ഗൗതം വര്‍മ, സഹോദരന്‍ വികാസ് വര്‍മ, ഗണേഷ് ഗുപ്ത എന്നിവരെയും മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പ്രദേശത്തു സ്ഥലക്കച്ചവടത്തിനായി എത്തിയതായിരുന്നു ഇവര്‍.
സോഷ്യല്‍മീഡിയവഴിയുള്ള തെറ്റായപ്രചാരണങ്ങളാണ് കൊലപാതകങ്ങളിലേക്കു നയിച്ചതെന്ന് സമുദായ, ഗ്രാമീണ നേതാക്കള്‍ പറഞ്ഞു. സംഭവത്തെ അപലപിച്ച ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസ്, മരിച്ച ഏഴുപേരുടെ കുടുംബത്തിനും രണ്ടുലക്ഷംരൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  3 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  3 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  3 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  3 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  3 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  3 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  3 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  3 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  3 days ago