തൊഴിലാളികള്‍ തടസവാദം ഉന്നയിക്കുന്നുവെന്ന് ; കേരളാ സ്പിന്നേഴ്‌സ് വീണ്ടും നിശ്ചലമായി
മണ്ണഞ്ചേരി :സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുനപ്രവര്‍ത്തനം തുടങ്ങിയ കേരളാസ് പിന്നേഴ്‌സ് വീണ്ടും നിശ്ചലമായി. ജോലി ചെയ്യുന്നതിന് തൊഴിലാളികള്‍ തടസവാദം ഉന്നയിക്കുന്നതാണ് പ്രവര്‍ത്തനം നിര്‍ത്തിയതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്്.
ദിനംപ്രതി ജോലിഭാരം കൂടിയാലോചനയില്ലാതെ വര്‍ദ്ധിപ്പിക്കുകയാണെന്ന് ട്രേഡ് യൂണിയന്‍ നേതൃത്വം പറയുന്നു.480 സ്പിന്റല്‍ എന്നത് 960 സ്പിന്റലാക്കി ജോലിഭാരം കഴിഞ്ഞദിവസം വര്‍ദ്ധിപ്പിച്ചിരുന്നു.
വര്‍ധിപ്പിച്ച ഈ പ്രവൃത്തികള്‍ ഏറ്റെടുത്ത്്് തൊഴിലാളികള്‍ ചെയ്തുവരുന്നതിനിടയിലാണ് 2500 സ്പിന്റല്‍ എന്ന അപ്രായോഗികമായ നിര്‍ദേശം കമ്പനിയധികൃതര്‍ മുന്നോട്ടുവച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ ടെക്സ്റ്റയില്‍ മേഖലയില്‍ വന്‍പ്രതിസന്ധി നേരിടുമ്പോള്‍ കൂടുതല്‍ ഉല്‍പ്പാദനം എന്നത് സ്ഥാപനത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നും അതിനായുള്ള നടപടികളാണ് മാനേജ്‌മെന്റ് നടത്തിവരുന്നത്. ഇതുമായി സഹകരിച്ചാല്‍ മാത്രമേ കമ്പനിക്ക് നിലനില്‍പ്പുള്ളുവെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷത്തില്‍ തന്നെ കേരളാ സ്പിന്നേഴ്‌സില്‍ 500 ഓളം പേര്‍ക്ക്്് ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കുമെന്ന്്് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക്്് വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചത്.വിഷയം ജില്ലാ കലക്ടര്‍ അന്വേഷിക്കുകയും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ആഗസ്റ്റ് 4 ന് അനുരഞ്ജനയോഗം വിളിച്ചതായും ജില്ലാകളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."