HOME
DETAILS

കസ്റ്റഡി കൊലപാതകം; ഇടുക്കി എസ്.പിയെ ഭീകരവിരുദ്ധ സ്‌ക്വാഡിലേക്ക് സ്ഥലം മാറ്റി

  
backup
July 05 2019 | 14:07 PM

idukki-sp-venugopal-traansferd-to-anti-terrorist-squad-for-custody-death


തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ സ്ഥലം മാറ്റി. ഭീകരവിരുദ്ധ സ്‌ക്വാഡിലേക്കാണ് സ്ഥലം മാറ്റം. മലപ്പുറം എസ്.പി ടി. നാരായണന്‍ ഇടുക്കി എസ്.പിയായി പകരം ചുമലയേല്‍ക്കും.

നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘ തലവനായ ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു അന്വേഷണ റിപ്പോര്‍ട്ട് ഉന്നത പൊലിസ് മേധാവികള്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.പിക്കെതിരായി പരാമര്‍ശമുള്ളതിനാലാണ് സ്ഥലം മാറ്റിയതെന്നാണ് ലഭിക്കുന്ന സൂചന. സി.പി.ഐ ജില്ലാകമ്മിറ്റി ഉള്‍പ്പെടെ എസ്.പിക്കെതിരേ പരസ്യമായി രംഗത്തുവന്നത് സര്‍ക്കാരിന് വലിയ തലവേദനയായിരുന്നു.

കസ്റ്റഡി മരണം സംബന്ധിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നപ്പോള്‍ രാജ്കുമാറിന് ക്രൂരമായ മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടി വന്നതെന്ന് അതില്‍ സൂചിപ്പിച്ചുരന്നു. നെടുങ്കണ്ടം പൊലിസ് സ്റ്റേഷന്‍ എസ്.ഐ സാബു ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന പാതയിലേക്ക് മരം കടപുഴകി വീണു; വഴിയോര കച്ചവടക്കാരിയ്ക്ക് പരിക്ക്

Kerala
  •  2 months ago
No Image

മരുഭൂമിയില്‍ പരുക്കേറ്റ് ആട്ടിടയന്‍; പറന്നെത്തി സഊദി എയര്‍ ആംബുലന്‍സ്

Saudi-arabia
  •  2 months ago
No Image

സഊദിയില്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനിരിക്കുന്നവരാണോ; എങ്കില്‍ ഈ രേഖകള്‍ നിങ്ങളള്‍ക്കാവശ്യം വരും

Saudi-arabia
  •  2 months ago
No Image

ദീപാവലി ആഘോഷം; സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളു

Kerala
  •  2 months ago
No Image

തൃശ്ശൂർ പൂരം കലക്കൽ സിബിഐ അന്വേഷിക്കണം; സുരേഷ് ഗോപി

Kerala
  •  2 months ago
No Image

മസ്‌കത്തില്‍ മൂന്ന് ദിവസത്തേക്ക് പാര്‍ക്കിങ്ങ് നിയന്ത്രണം; അറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലിസ്

oman
  •  2 months ago
No Image

സ്കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാൻ ബ്രേക്ക് പിടിച്ചു; മുഖ്യമന്ത്രിക്ക് എസ്കോർട്ട് വന്ന 5 വാഹനങ്ങൾ കൂട്ടിയിടിച്ചു

Kerala
  •  2 months ago
No Image

മസ്‌കത്തില്‍ പൊലിസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി മോഷണം; പ്രതി പിടിയില്‍

oman
  •  2 months ago
No Image

'തൃശൂര്‍ പൂരം കലങ്ങിയില്ല': വാദത്തില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

എറണാകുളം കലക്ടറേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം

Kerala
  •  2 months ago