HOME
DETAILS
MAL
ഓഫിസ് തീവച്ച സംഭവം: പിന്നില്‍ കട്ടിപ്പാറയിലെ ക്വാറി-ഖനന മാഫിയ: നജീബ് കാന്തപുരം
backup
September 27 2018 | 04:09 AM
താമരശ്ശേരി: കരിഞ്ചോല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാന്‍ സര്‍ക്കാറിന് സാധിക്കാത്തതിനാല്‍ ഇടതുപക്ഷത്തിനും സര്‍ക്കാറിനുമെതിരേ ജനരോഷം ഉയരുന്ന സാഹചര്യത്തില്‍ കരിഞ്ചോല വിഷയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി സി.പി.എം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം പറഞ്ഞു.
നാടിനെ കലാപഭൂമിയാക്കാനുള്ള സി.പി.എമ്മിന്റെ നീക്കം ചെറുക്കുമെന്നും സംഭവത്തില്‍ കട്ടിപ്പാറ കേന്ദ്രീകരിച്ച് നടക്കുന്ന ക്വാറി-ഖനന മാഫിയകള്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടകള്‍ക്ക് സംരക്ഷണം നല്‍കുന്ന ക്വാറി മാഫിയകള്‍ക്കെതിരേ അന്വേഷണം നടത്തണമെന്നും നജീബ് കാന്തപുരം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."