സാമ്രാജ്യത്വത്തിന്റെ മൂക്കില്‍ച്ചൊറിഞ്ഞ ആസ്റ്ററിക്‌സ്
ആസ്റ്ററിക്‌സിനെപ്പോലെ സാമ്രാജ്യത്വത്തിന്റെ മൂക്കില്‍ച്ചൊറിഞ്ഞ് പ്രകോപിപ്പിക്കുന്ന വേറെ കാര്‍ട്ടൂണ്‍ സീരിസുകളുണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. റോമന്‍ സാമ്രാജ്യത്വത്തെ പരിഹസിക്കുന്നതാണ് ഫ്രഞ്ച് ഭാഷയിലുള്ള ആസ്റ്ററിക്‌സ് പരമ്പരകള്‍. ഗ്രാമത്തിലെ ഗൗള്‍ സമൂഹത്തെ കീഴടക്കാനുള്ള റോമക്കാരുടെ വിഫല ശ്രമമാണ് കഥ. അവരെ ചെറുക്കുന്ന ഗ്രാമീണ പോരാളികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ആസ്റ്ററിക്‌സാണ്. കുടെ സുഹൃത്ത് ഒബ്്‌ലിക്‌സും ഡോഗ്്മാറ്റിക്‌സും. പോരാളികളെല്ലാം കരുത്തരും ആകാരമുള്ള തടിയന്‍മാരുമാണെങ്കിലും നായകനായ ആസ്റ്ററിക്‌സ് ഉയരം കുറഞ്ഞ് മെലിഞ്ഞിട്ടാണ്. റോമന്‍ സാമ്രാജ്യത്വ ചരിത്രത്തിലെ റോമന്‍ അഹങ്കാരത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലായിരുന്നു പടിഞ്ഞാറന്‍ മധ്യയൂറോപ്പിലെ ഗൗള്‍ ഗോത്ര സമൂഹം. എല്ലാം വരുതിയിലാക്കുന്ന റോമിന്റെ ശക്തിക്കും ഗൗള്‍മേഖലയെ കീഴടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗൗള്‍ മേഖലയെ ജൂലിയസ് സീസര്‍ സൈനികമായി കീഴടക്കിയെങ്കിലും ഗൗള്‍ ഗോത്രസമൂഹം റോമിനു മുന്നില്‍ വഴങ്ങാതെ നിന്നു.
സ്വീകാര്യത
റെനെ ഗോസിനി എഴുതിയ ആസ്റ്ററിക്‌സിന് ആല്‍ബര്‍ട്ട് ഉഡെര്‍സോയാണ് ചിത്രങ്ങള്‍ വരച്ചിരുന്നത്. 1959 ഒക്ടോബര്‍ 29 മുതല്‍ പിലോട്ടെ മാഗസിനില്‍ ആസ്റ്ററിക്‌സ് പ്രത്യക്ഷപ്പെട്ടു തുടങ്ങി. പിന്നാലെ 1965 ഏപ്രില്‍ എട്ടിന് ബുദ്ധിമാനായ വികൃതി നായ ഡോഗ്്മാട്രിക്‌സ് കൂടിയെത്തി. 1977ല്‍ ഗോസിനി മരിക്കുമ്പോഴെയ്ക്കും ഡോഗ്്മാട്രിക്‌സും കൂട്ടുകാരും ലോകത്തിന്റെ ഓമനയായി മാറിക്കഴിഞ്ഞിരുന്നു. 100 ഭാഷകളിലേക്കാണ് സീരീസ് പരിഭാഷപ്പെടുത്തപ്പെട്ടത്. നിരവധി പുസ്തകങ്ങളും പുറത്തിറങ്ങി. 12 സിനിമകള്‍ രൂപം കൊണ്ടു. കൂടാതെ നിരവധി കംപ്യൂട്ടര്‍ ഗെയിമുകളും. ലോകത്ത് 325 മില്യന്‍ ആസ്റ്ററിക്‌സ് പുസ്തകങ്ങളാണ്് വിറ്റഴിഞ്ഞത്. ഗോസിനി മരിച്ചതോടെ ഉഡെര്‍സോ തന്നെ എഴുത്തും ഏറ്റെടുത്തു. താന്‍ മരിച്ചാല്‍ പിന്നെ ആരും ഈ പരമ്പര തുടരേണ്ടതില്ലെന്ന് ഉഡോര്‍സോ പ്രഖ്യാപിക്കുകയും ചെയ്തു. ആസ്റ്ററിക്‌സ് ആന്റ് ഒബ്്‌ലിക്‌സ്, മിഷന്‍ ക്ലിയോപാട്ര എന്നീ ചിത്രങ്ങള്‍ ഫ്രാന്‍സില്‍ ബോക്‌സോഫീസ് ഹിറ്റായിരുന്നു.
ഡോഗ്മാട്രിക്‌സ്
തടിയനും കരുത്തനുമായ ഒബ്്‌ലിക്‌സിന്റെ മെലിഞ്ഞു കുറിയ സന്തതസഹചാരിയാണ് ഡോഗ്്മാട്രിക്‌സ്. പ്രകൃതിയെ സ്‌നേഹിക്കുന്ന ഡോഗ്്മാട്രിക്‌സിന് മരങ്ങള്‍ പ്രയാസമനുഭവിക്കുന്നത് ഇഷ്ടമല്ല. മരത്തിനു താഴെ അവന്‍ മൂത്രമൊഴിക്കുന്നത് കൊണ്ടാണ് അതെന്നാണ് ഒബ്്‌ലിക്‌സ് പരിഹസിക്കുന്നത്. ഒരിക്കല്‍ ലുട്ടേഷ്യയില്‍ വച്ചാണ് ഒബ്്‌ലിക്‌സ് ഡോഗ്്മാട്രിക്‌സിനെ കണ്ടുമുട്ടുന്നത്. ഗ്രാമം വരെ ഡോഗ്്മാട്രിക്‌സ് ഒബ്്‌ലിക്‌സിനെ പിന്തുടര്‍ന്നു. പിന്നീടവര്‍ പിരിഞ്ഞിട്ടില്ല. ചിലപ്പോള്‍ വിശന്നു വലഞ്ഞ ഗ്രാമീണര്‍ ഡോഗ്്മാട്രിക്‌സിന്റെ എല്ലിന്‍ കഷ്ണം തട്ടിയെടുക്കും. ഒബ്്‌ലിക്‌സിന് ദേഷ്യംപിടിക്കാന്‍ അതുമതി. റോമന്‍ അധിനിവേശത്തെ ചെറുത്ത ഗൗളിഷ് പോരാളികളുടെ രൂപവും പേരും കടമെടുത്താണ് ഉഡെര്‍സോ കഥാപാത്രങ്ങള്‍ക്ക് രൂപം നല്‍കിയത്. ആസ്റ്ററിക്‌സിന് കരുത്തനും ഉയരക്കാരനുമായ ഗൗള്‍ പോരാളിയുടെ രൂപമായിരുന്നു ഉഡെര്‍സോ വരച്ചത്. എന്നാല്‍ ബുദ്ധിശാലിയും കുറിയവനുമായിരുന്നു ഗോസിനിയുടെ മനസില്‍. ഉഡെര്‍സോ അതിനനുസരിച്ച് മാറ്റിവരച്ചു. ആസ്റ്ററിക്‌സിന് കരുത്തനായ ഒരു സഹകാരി വേണമെന്ന നിര്‍ദേശം ഉഡെര്‍സോയുടേയായിരുന്നു. അത് ഗോസിനി സമ്മതിച്ചതോടെ ഒബ്്‌ലിക്‌സുമെത്തി.
നായകനൊപ്പം നായ
റിക്്‌സി (ഞകത)ല്‍ അവസാനിക്കുന്ന പേരുകള്‍ക്ക് മാന്ത്രിക ശക്തിയുണ്ടെന്ന് ഗൗള്‍ സമൂഹം കരുതിയിരുന്നു. അവരുട വീരന്‍മാര്‍ക്ക് അവര്‍ അത്തരം പേരുകള്‍ നല്‍കി. അതേ പേരുകള്‍ തന്നെയാണ് ഗോസിനിയും കടമെടുത്തത്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പോരാളികളെ സഹായിക്കുന്ന നായക്കുട്ടിയെന്ന ആശയം പിറക്കുന്നത്. നായകനൊപ്പം നായക്കുട്ടിയെന്ന ആശയം ആദ്യമായിരുന്നു. ഈ ആശയം പിന്നീട് വന്ന കാര്‍ട്ടൂര്‍ സീരീസുകളില്‍ വ്യാപകമായി കടമെടുക്കപ്പെട്ടു. ടിന്‍ ടിന്‍ സാഹസക്കഥകളിലെ സ്‌നോവി, ബോബനും മോളിയിലെ പട്ടിക്കുട്ടി തുടങ്ങിയവയെല്ലാം ഇതിന്റെ പിന്തുടര്‍ച്ചയായി വന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."