തമിഴ്‌നാട്ടില്‍ നിന്ന് വോട്ടുകളുമെത്തും
പാറശാല: ഭക്ഷ്യവസ്തുക്കളധികവും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സംസ്ഥാനമാണ് കേരളം. അതുപോലെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വോട്ടുകളും ഇവിടേക്കെത്താറുണ്ട്.
അന്യസംസ്ഥനങ്ങളിലേക്ക് വിവാഹം കഴിച്ച് കൊണ്ടുപോയവര്‍ക്കും തൊഴിലും മറ്റുമായി പോയവര്‍ക്കും ഇവിടെ ഭൂമിയിലെങ്കില്‍ പോലും വോട്ടര്‍പട്ടികയില്‍ അവര്‍ തുടരേണ്ടത് ഇവിടുത്തെ രാഷ്ട്രീയകക്ഷികളുടെ ആവശ്യമാണ്. കൂടാതെ കേരള- തമിഴ് നാട് അതിര്‍ത്തികളിലുള്ള പലരും രണ്ടു സംസ്ഥാനങ്ങളിലും ഭൂമിയുള്ളവരുമാണ്.
ഇതു മറയാക്കി രണ്ടു സംസ്ഥനങ്ങളിലെയും ആനുകൂല്യങ്ങള്‍ക്കായി വോട്ടര്‍പട്ടികയിലും റേഷന്‍ കാഡുകളിലും പേര് നിലനിര്‍ത്തും. തിരുവനന്തപുരം ജില്ലയിലെ ഉദിയന്‍കുളങ്ങര, മാങ്കോട്, പുത്തന്‍കട , ഇഞ്ചിവിള, കളിയിക്കാവിള, വന്യങ്കോട്, ചെറുവാരക്കോണം, ഊരമ്പ് ,ചെങ്കവിള, പളുകല്‍, കുന്നത്തുകാല്‍, മണിവിള തുടങ്ങി നിരവധി പ്രദേശത്ത് ഇരുസംസ്ഥാനങ്ങളിലും വോട്ടുള്ളവരുമുണ്ട്.
കേരളത്തിനുള്ളില്‍ രണ്ടിടങ്ങളിലായി പേരുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അന്യസംസ്ഥാനത്ത് വോട്ടുള്ളവരുടെ പേരുകള്‍ കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇരട്ട വോട്ടര്‍പട്ടിക, ഇരട്ട റേഷന്‍ കാര്‍ഡ് മുതലായവ തടയാന്‍ പുതിയ സോഫ്റ്റ്‌വെയര്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."