പ്രളയ ദുരിതാശ്വാസത്തിനായി 'ആര്‍ക്കും പാടാം' പരിപാടി
മുക്കം: പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍ നിര്‍മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി സംഘടിപ്പിച്ച പാട്ടു വണ്ടിയുടെ യാത്ര മുക്കത്തെത്തി.
സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെയും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് ദുരിതാശ്വാസ ധനസമാഹരണത്തിനായി 'ആര്‍ക്കും പാടാം' ഗാനമേള ട്രൂപ്പിന് രൂപം നല്‍കിയത്. മുന്‍ മന്ത്രി ടി.കെ ഹംസ, സംഗീതസംവിധായകന്‍ കെ.വി അബൂട്ടി, റസാഖ് പയമ്പോട്ട്, പുലിക്കോട്ടില്‍ ഹൈദരലി തുടങ്ങിയവരാണ് പാട്ടുവണ്ടിക്ക് നേതൃത്വം നല്‍കുന്നത്.
മുക്കത്തെയും പരിസരത്തെയും നിരവധി ഗായകരാണ് പരിപാടിയില്‍ പങ്കെടുത്ത് പാട്ടു പാടിയത്. മുക്കം ബസ് സ്റ്റാന്‍ഡില്‍ നല്‍കിയ സ്വീകരണത്തിന് നഗരസഭ കൗണ്‍സിലര്‍ മുക്കം വിജയന്‍, കെ. സുന്ദരന്‍, എം.പി മജീദ്, വി. കുഞ്ഞാലി, മലിക് നാലകത്ത്, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെപ്റ്റംബര്‍ എട്ടിന് കൊണ്ടോട്ടിയില്‍ നിന്നാരംഭിച്ച പാട്ടുവണ്ടിയുടെ യാത്ര ഇന്ന് അരീക്കോട് സമാപിക്കും. 20 ദിവസത്തിനിടെ മൂന്നര ലക്ഷം രൂപയാണ് സംഘം സമാഹരിച്ചത്.
പാട്ടു പാടി
എം.എല്‍.എയും
കൊടുവള്ളി: കൊടുവള്ളിയില്‍ നടന്ന പാട്ടുവണ്ടി യാത്രക്കുള്ള സ്വീകരണം കാരാട്ട് റസാഖ് എം.എല്‍.എ പാട്ട് പാടി ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ അധ്യക്ഷനായി. ഫണ്ട് സമാഹരണം അഡ്വ. പി.ടി.എ റഹിം എം.എല്‍.എ ടി.കെ ഹംസക്ക് ഫണ്ട് കൈമാറി ഉദ്ഘാടനം ചെയ്തു. കെ.വി അബൂട്ടി, പക്കര്‍ പന്നൂര്‍, കാനേഷ് പുനൂര്‍,ബാപ്പു വാവാട്, പുലിക്കോട്ടില്‍ ഹൈദറലി, ഫസല്‍ കൊടുവള്ളി ഒ.പി.ഐ കോയ, ഇ.സി മുഹമ്മദ്, ഒ.പി റസാഖ്, പി.സി വേലായുധന്‍, ഒ.പി റഷിദ്, കെ. ഷറഫുദ്ദീന്‍,സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."