പാലോറ മലയിലെ അനധികൃത നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ
നരിക്കുനി; കിഴക്കോത്ത് പഞ്ചായത്തിലെ പാലോറ മലയില്‍ സ്വകാര്യ കമ്പനി നടത്തുന്ന അനധികൃത നിര്‍മാണം തടഞ്ഞു. സ്‌പൈസ് ബൗള്‍ ഹോട്ടല്‍ ആന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
മലയുടെ താഴ്‌വാരങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായാണ് പൈലിങ്ങ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടത്തിയിരുന്നത്. പ്രളയകാലത്ത് നിര്‍മാണം നടന്നുകൊണ്ടണ്ടിരിക്കെ മടത്തും കുഴിയില്‍ ഭാഗത്തേക്ക് മലയുടെ ഉള്‍ഭാഗത്ത് നിന്നു വെള്ളവും കല്ലും മണ്ണും ധാരാളമായി പുറം തള്ളിയത് പ്രദേശവാസികളില്‍ ആശങ്കയുണ്ടണ്ടാക്കുകയും ഒട്ടേറെ കുടുംബങ്ങള്‍ വീടുകളില്‍ നിന്നും മാറി താമസിക്കുകയും ചെയ്തിരുന്നു.
പ്രദേശവാസികള്‍ അധികാരികള്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കിഴക്കോത്ത് വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് താല്‍ക്കാലികമായി സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. കാലാവസ്ഥയില്‍ മാറ്റമുണ്ടായപ്പോള്‍ വീണ്ടണ്ടും നിര്‍മാണം തുടരാന്‍ തഹസില്‍ദാര്‍ അനുമതി നല്‍കിയെങ്കിലും പ്രദേശവാസികളുടെ ആശങ്ക മാറ്റണമെന്ന് കമ്പനിയുടമയോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം അവഗണിക്കുകയായിരുന്നു.
ഇതിനെതിരേ പ്രദേശവാസികള്‍ പാലോറമല സംരക്ഷണ സമിതി എന്ന പേരില്‍ പ്രതിരോധ കൂട്ടായ്മ രൂപീകരിച്ച് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്. പാലോറ മലയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്താന്‍ റിസോര്‍ട്ട് മാഫിയക്ക് അനുമതി നല്‍കിയ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്കെതിരേയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ഭാവിയില്‍ ഉരുള്‍പൊട്ടലോ മറ്റു പ്രകൃതി ദുരന്തങ്ങളോ ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉണ്ടണ്ടാവുകയില്ലെന്ന് പ്രദേശവാസികള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളുടെ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ കമ്പനിയുമായി ചര്‍ച്ചക്കുള്ളൂ എന്നും അനധികൃത നിര്‍മാണം തുടര്‍ന്നാല്‍ കമ്പനിക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും സംരക്ഷണ സമിതി യോഗം പ്രമേയം പാസാക്കി.
യോഗത്തില്‍ എ.പി അബു, കെ.കെ ആലി, റസാക്ക് സൗന്ദര്യ, പി.വി ബാബു, ഇ.സി കാദര്‍, ആദം കൊടുവള്ളി, സിറാജ്, ഭാസ്‌കരന്‍ , ജൗഹര്‍ ഫസല്‍, ഗോപാലകൃഷ്ണന്‍, ഷമീര്‍, റാസിക്ക്, സുബൈര്‍, റിയാസ്, ബില്‍സിത്ത്, സി.പി അബു, കുണ്ടത്തില്‍ ബാബു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."