HOME
DETAILS
MAL
പി.കെ ശശിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
backup
September 28 2018 | 18:09 PM
തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എക്കെതിരായ പീഡന പരാതിയില്‍ സി.പി.എം സമിതി തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടിക്കു കൈമാറി. മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതി എം.പിയുമടങ്ങിയ അന്വേഷണ സമിതി റിപ്പോര്‍ട്ട് കൈമാറിയെങ്കിലും ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തില്ല.
വിഷയം സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യുന്നതിനായി മാറ്റിവച്ചിട്ടുണ്ട്. ശശിക്കതിരേ ഡി.വൈ.എഫ്.ഐ നേതാവായ വനിത നല്കിയ പരാതിയില്‍ കഴമ്പുണ്ടെന്ന കണ്ടെത്തലാണ് പാര്‍ട്ടി അന്വേഷണ സമിതിയുടേതെന്നാണ് സൂചന. ഇതിന്റെയടിസ്ഥാനത്തില്‍ പി.കെ ശശിക്കെതിരേ പാര്‍ട്ടി നടപടിയുണ്ടാകാനാണ് സാധ്യത. ഇക്കാര്യങ്ങള്‍ സംസ്ഥാന സമിതിയായിരിക്കും ചര്‍ച്ച ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."