പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഗോശാലയില്‍ പശുക്കള്‍ക്ക് നരക ജീവിതം, ഇടപെടുമെന്ന് മന്ത്രി
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വകാര്യ ഗോശാലയില്‍ പശുക്കള്‍ക്കും കിടാങ്ങള്‍ക്കും നരക ജീവിതം.
19 പശുക്കളും 17 കിടാങ്ങളുമാണ് ഇവിടെയുള്ളത്. ഇവയെ പരിചരിക്കാന്‍ ആളില്ല. അതുകൊണ്ടുതന്നെ ഇവയ്ക്ക് ആവശ്യത്തിന് ഭക്ഷണം നല്‍കാറില്ല. സമയത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാതായതോടെ പശുക്കളും കിടാങ്ങളും എല്ലുംതോലുമായ അവസ്ഥയിലാണ്.
കഴിഞ്ഞദിവസം പശുക്കിടാവിനെ നായ്ക്കള്‍ കടിച്ചുകൊന്നതും പരിചാരകരില്ലാത്തതുകൊണ്ടുതന്നെയായിരുന്നു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭൂമിയില്‍ കുതിരമാളികയ്ക്ക് സമീപത്താണ് സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാല. ക്ഷേത്രത്തിലേക്ക് പാല് നല്‍കാനായാണ് ഗോശാല പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍, മേല്‍ക്കൂര പോലുമില്ലാത്ത ഗോശാലയിലാണ് ഇപ്പോള്‍ ഇവയുടെ വാസം.
മുമ്പ് 15 ലിറ്റര്‍ പാല് കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ നാല് ലിറ്റര്‍ പാലുമാത്രമാണ് ലഭിക്കുന്നതെന്നാണ് ഗോശാല നടത്തിപ്പുകാര്‍ തന്നെ പറയുന്നത്.
അതേ സമയം ഗോശാലയിലെ പശുക്കളുടെയും കിടാങ്ങളുടെയും ദയനീയാവസ്ഥയെക്കുറിച്ച് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. പ്രവര്‍ത്തനം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോശാലയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ടോയെന്നും പരിശോധിക്കും. നായ്ക്കളുടെ കടിയേറ്റ് പശുക്കുട്ടി ചത്ത സംഭവത്തെ തുടര്‍ന്ന് ഗോശാല സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."