HOME
DETAILS

നടിയെ ആക്രമിച്ച കേസ്: തടസ്സ ഹരജിയുമായി ദിലീപ് സുപ്രിംകോടതിയില്‍

  
backup
December 05 2020 | 05:12 AM

actrees-attack-case-dileep-in-supream-court-latest-news-123

ന്യൂഡല്‍ഹി:നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹരജിക്കെതിരേ പ്രതി ദിലീപ് സുപ്രിംകോടതിയില്‍ തടസ്സ ഹരജി നല്‍കി.തന്റെ വാദം കേള്‍ക്കാതെ സര്‍ക്കാരിന്റെ ഹരജിയില്‍ വിധിപറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു.

അഭിഭാഷക രഞ്ജീത റോത്തഗിയാണ് ദിലീപിന്റെ തടസ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. ദിലീപിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരായേക്കും. വിചാരണ കോടതി ജഡ്ജിയെ ഇപ്പോള്‍ മാറ്റിയാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് ദിലീപുമായി ബന്ധപ്പെട്ട അഭിഭാഷകരുടെ നിലപാട്. കേസിലെ പ്രധാനപ്പെട്ട സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതാണെന്നും അതിനാല്‍ ജഡ്ജിയെ മാറ്റിയാല്‍ ഈ പ്രക്രിയ വീണ്ടും നടത്തേണ്ടി വരുമെന്നും ദിലീപിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിക്കും.

കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാരിന്റെയും നടിയുടെയും ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കി ജിദ്ദ നഗരസഭ

Saudi-arabia
  •  a month ago
No Image

ലൈസന്‍സ് ടെസ്റ്റിനിടെ ബസിൽ തീപിടിത്തം

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് സല്‍മാന്‍ രാജാവും കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago