HOME
DETAILS

തിരുവനന്തപുരത്തെന്ത്?

  
backup
December 10, 2020 | 3:13 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d

 

യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടെന്ന് മന്ത്രി കടകംപള്ളി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട പോരാട്ടം നടന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ വോട്ടിങ് കഴിഞ്ഞപ്പോള്‍ അടിയൊഴുക്കില്‍ അടിപതറുമെന്ന ഭീതിയില്‍ മുന്നണികള്‍. ഭരണം നിലനിര്‍ത്തുമെന്ന് എല്‍.ഡി.എഫും പിടിച്ചെടുക്കുമെന്ന് നിലവില്‍ രണ്ടാമതുള്ള ബി.ജെ.പിയും മുന്നേറ്റമുണ്ടാകുമെന്ന് യു.ഡി.എഫും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും കേവല ഭൂരിപക്ഷം ഉറപ്പിച്ചു പറയാനുള്ള ആത്മവിശ്വാസം ആര്‍ക്കുമില്ല.
വോട്ടുകളുടെ അടിയൊഴുക്ക് കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത് എല്‍.ഡി.എഫിനാണ്. നഗരപരിധിയിലെ വിവിധ വാര്‍ഡുകളിലെ കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് മറിഞ്ഞുവെന്ന സി.പി.എം ആരോപണത്തെ പിന്തുണച്ചായിരുന്നു ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പ്രതികരണം. കോര്‍പറേഷനില്‍ 20ലധികം വാര്‍ഡുകളില്‍ യു.ഡി.എഫും ബി.ജെ.പിയും ധാരണയോടെ പ്രവര്‍ത്തിച്ചുവെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഒത്താശയും ഇതിനു പിന്നിലുള്ളതായും മന്ത്രി ആരോപിച്ചു. വോട്ടെടുപ്പിന് ശേഷമുള്ള പ്രാഥമിക കണക്കുകള്‍ വിലയിരുത്തിയ ശേഷമാണ് മന്ത്രിയുള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ബി.ജെ.പി-കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. തലസ്ഥാന കോര്‍പറേഷനില്‍ ഭരണത്തിലെത്തുമെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുമ്പോഴും കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്താന്‍ അടിയൊഴുക്കു നടന്നുവെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  a day ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  a day ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  a day ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  a day ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  a day ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  a day ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  a day ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  a day ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  a day ago