HOME
DETAILS

പ്രതികളുടെ പരീക്ഷാകേന്ദ്രം പി.എസ്.സി സംശയനിഴലില്‍; സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

  
backup
July 14, 2019 | 7:52 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചതും ഇവര്‍ക്ക് തലസ്ഥാനത്ത് പരീക്ഷാകേന്ദ്രം അനുവദിച്ചതും പി.എസ്.സിയെ സംശയനിഴലിലാക്കി. ഇക്കാര്യത്തില്‍ സ്‌പെഷല്‍ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
കേസിലെ ഒന്നാംപ്രതിയും എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റുമായ ആര്‍. ശിവരഞ്ജിത്തും രണ്ടാംപ്രതി എ.എന്‍ നസീമുമാണ് റാങ്ക് ലിസ്റ്റിലുള്ളത്. സിവില്‍ പൊലിസ് ഓഫിസര്‍ കെ.എ.പി നാലാം ബറ്റാലിയന്‍ (കാസര്‍കോട്) റാങ്ക് ലിസ്റ്റില്‍ ശിവരഞ്ജിത്ത് ഒന്നാംറാങ്കുകാരനും നസീം 28ാം റാങ്കുകാരനുമാണ്. ഇതിനുപുറമെ റാങ്ക് ലിസ്റ്റിലെ രണ്ടാംറാങ്കുകാരന്‍ പ്രണവ് യൂനിവേഴ്‌സിറ്റി കോളജിലെ യൂനിയന്‍ ഭാരവാഹിയാണ്.
ഇവര്‍ക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചതിലും ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം. നസീമിന് തിരുവനന്തപുരത്തുള്ള തൈക്കാട് ഗവ.കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലും പ്രണവിന് ആറ്റിങ്ങല്‍ ശ്രീഗോകുലം പബ്ലിക് സ്‌കൂളിലുമായിരുന്നു പരീക്ഷാകേന്ദ്രം. രണ്ടുപേരുടെയും ഹാള്‍ടിക്കറ്റ് പുറത്തുവന്നിട്ടുണ്ട്. ശിവരഞ്ജിത്ത് യൂനിവേഴ്‌സിറ്റി കോളജില്‍ തന്നെയാണ് പരീക്ഷയെഴുതിയതെന്നാണ് ആക്ഷേപം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സാധാരണഗതിയില്‍ കെ. എ.പി നാലാംബറ്റാലിയന്‍ പരീക്ഷ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നടക്കുക. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഉദ്യോഗാര്‍ഥികളുടെ സ്വന്തം ജില്ലകളില്‍ കേന്ദ്രം അനുവദിക്കുന്നത്. എന്നാല്‍, ഇവരുടെ കാര്യത്തില്‍ എന്ത് പ്രത്യേക സാഹചര്യമാണുണ്ടായതെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നത്. ഒന്നും രണ്ടും റാങ്കുകാരായ ശിവരഞ്ജിത്തിനും പ്രണവിനും 78 മാര്‍ക്ക് വീതം ലഭിച്ചിരുന്നു.
ആര്‍ച്ചറിയില്‍ കേരള സര്‍വകലാശാലയെ പ്രതിനിധീകരിച്ചതിന് 13.58 മാര്‍ക്ക് അധികമായി നേടിയാണ് ശിവരഞ്ജിത്ത് ഒന്നാം റാങ്ക് നേടിയത്.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മൂന്നാംറാങ്കുകാരന് 64 മാര്‍ക്ക് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. ചോദ്യപേപ്പറില്‍ ചോര്‍ച്ചയുണ്ടായെന്നും ആക്ഷേപമുണ്ട്. ഇന്നു ചേരുന്ന പി.എസ്.സി യോഗം വിഷയം പരിശോധിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏലക്ക വില കുതിക്കുന്നു;ശരാശരി വില 3000 കടന്നു; ഉത്പാദനത്തില്‍ വന്‍ ഇടിവ് 

Kerala
  •  7 days ago
No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  7 days ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  7 days ago
No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  7 days ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  7 days ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  7 days ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  7 days ago
No Image

കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തിനിടെ സർക്കാർ നൽകിയത് 13,522 കോടി

Kerala
  •  7 days ago
No Image

വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത് 

Kerala
  •  7 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  7 days ago