ശതാഭിഷിക്തനായ ധന്വന്തരി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.എന്‍.എന്‍ നമ്പൂതിരിയ്ക്ക് നാടിന്റെ ആദരം
തൊടുപുഴ: സംസ്ഥാനത്തെ പഴക്കംചെന്ന ആയുര്‍വേദ ഗ്രൂപ്പായ ധന്വന്തരി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. സി എന്‍ നീലകണ്ഠന്‍ നമ്പൂതിരിക്ക് ശതാഭിഷേകനിറവില്‍ നാടിന്റെ ആദരം. തൊടുപുഴ സെന്റ് സെബാസ്റ്റിയന്‍സ് പാരീഷ് ഹാളിലാണ് 84-ാം പിറന്നാള്‍ ആഘോഷിക്കുന്ന സി.എന്‍.എന്‍ നമ്പൂതിരിക്ക് ഇന്നലെ ഉച്ചയ്ക്ക് ആദരമൊരുക്കിയ ചടങ്ങ് നടന്നത്. മക്കളും മരുമക്കളും കൊച്ചുമക്കളും അദ്ദേഹത്തെ സ്‌നേഹിക്കുന്ന തൊടുപുഴയിലെ പൗരാവലിയും ചടങ്ങില്‍ പങ്കെടുത്തു. പിറന്നാള്‍ സദ്യയുമുണ്ടായിരുന്നു.
തൊടുപുഴ ധന്വന്തരി വൈദ്യശാലയുടെ സ്ഥാപകനും അറിയപ്പെടുന്ന ആയുര്‍വേദ ചികിത്സകനുമായിരുന്ന അഛന്‍ സി.എന്‍ നമ്പൂതിരിയുടെ നിര്‍ദേശപ്രകാരമാണ് ഗണിതശാസ്ത്രപഠനമുപേക്ഷിച്ച് നീലകണ്ഠന്‍ നമ്പൂതിരി വൈദ്യശാസ്ത്രത്തിലേക്ക് തിരിഞ്ഞത്. ആയുര്‍വേദ-അലോപ്പതി ചികിത്സകള്‍ ഒരേസമയം കൈകാര്യം ചെയ്യാനുള്ള ബിരുദങ്ങള്‍ സ്വായത്തമാക്കിയ നീലകണ്ഠന്‍ നമ്പൂതിരി പിന്നീട് മൂന്നുവര്‍ഷത്തെ എംബിബിഎസ് ബിരുദവും നേടി. 1997ല്‍ അഛന്‍ സി എന്‍ നമ്പൂതിരിയുടെ മരണശേഷം ധന്വന്തരി ഗ്രൂപ്പിന്റെ അമരക്കാരനായി. രാജ്യത്ത് 380 ല്‍പരം വില്‍പ്പനകേന്ദ്രങ്ങളുള്ള ധന്വന്തരി ഗ്രൂപ്പിന് വിവിധയിടങ്ങളിലായി 15 ചികിത്സാകേന്ദ്രങ്ങളുമുണ്ട്.
വാസന്തി അന്തര്‍ജനമാണു ഡോ.സി.എന്‍.നീലകണ്ഠന്‍ നമ്പൂതിരിയുടെ ഭാര്യ. ഡോ. എന്‍.സതീഷ്‌കുമാര്‍ (ഡപ്യൂട്ടി ചീഫ് ഫിസിഷ്യന്‍, ധന്വന്തരി വൈദ്യശാല, തൊടുപുഴ), ഡോ.എന്‍.ജ്യോതി (ഹൈദരാബാദ്) എന്നിവരാണു മക്കള്‍. പരേതനായ സി.എന്‍.നാരായണന്‍ നമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തര്‍ജനമാണ്. എന്‍.അനൂപ് (ജോയിന്റ് മാനേജിങ് ഡയറക്ടര്‍, ധന്വന്തരി ഗ്രൂപ്പ്, തൊടുപുഴ), ബിന്ദു സാജന്‍ (മാധ്യമ പ്രവര്‍ത്തക) എന്നിവരാണു മക്കള്‍. തൊടുപുഴ ധന്വന്തരി സദനത്തിലാണു (ചൊവ്വേലി ഇല്ലം) കുടുംബാംഗങ്ങള്‍ താമസിക്കുന്നത്. ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമുദായിക നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ തൊടുപുഴയിലെ പൗരപ്രമുഖരും പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."