HOME
DETAILS

ബസുകളില്‍ മോഷണം നടത്തുന്ന സംഘം പിടിയില്‍

  
backup
July 30 2016 | 21:07 PM

%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d


അങ്കമാലി:  പട്ടണത്തിലും പരിസര പ്രദേശങ്ങളിലും ബസുകളില്‍ യാത്ര ചെയ്ത് യാത്രക്കാരുടെ ബാഗുകളില്‍ നിന്ന് പണവും മറ്റ് സാധനങ്ങളും മോഷണം നടത്തുന്ന തമിഴ് സംഘത്തിലെ രണ്ട് യുവതികളെ അങ്കമാലി പൊലിസ് പിടികൂടി.
തമിഴ്‌നാട് പൊളാച്ചി മാരിയമ്മന്‍ കോവില്‍ തെരുവില്‍ കാര്‍ത്തിയുടെ ഭാര്യ ധനമ്മ (21), രാമിന്റെ ഭാര്യ ചന്ദനമാരി (20) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച്ച രാത്രി കോതം മംഗലത്ത് നിന്ന് തൃശൂര്‍ക്കുള്ള യാത്രക്കിടയില്‍ മുകുന്ദപുരം സ്വദേശിനി  ഷിജി സുരേഷിന്റെ ബാഗില്‍ നിന്നും 9800 രൂപ കവര്‍ച്ച ചെയ്ത സംഭവത്തിലാണ് ഇവര്‍ പിടിയിലായത്. ഷിജിക്ക് ഫോണ്‍ വന്നതിനെ തുടര്‍ന്ന് ഫോണ്‍ എടുക്കുവാന്‍ ബാഗ് തുറന്നപ്പോഴാണ് പണം നഷ്ടപ്പെട്ടത് അറിഞ്ഞത്.
തുടര്‍ന്ന് ബസിലെ യാത്രക്കാരില്‍ നടത്തിയ പരിശോധനയിലാണ് ധനമ, ചന്ദന മാരി എന്നിവരില്‍ പണം കണ്ടെത്തിയത്.
തിരക്കുള്ള ബസുകളില്‍ ഗര്‍ഭണികളാണന്ന തരത്തില്‍ വസ്ത്രധാരണം നടത്തി യാത്രക്കാരുടെ സഹതാപം പിടിച്ച് പറ്റി ഇരുപ്പിടം തരപ്പെടുത്തിയാണ് ഇവര്‍ മോഷണം നടത്തുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago