എന്‍.ഐ.എ ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തില്ല; കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നടപടി വിവാദത്തില്‍
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് അംഗങ്ങള്‍ എന്‍.ഐ.എ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്യാതിരുന്നത് വിവാദത്തില്‍. തിങ്കളാഴ്ച എന്‍.ഐ.എ ബില്‍ വോട്ടെടുപ്പിന് വന്നപ്പോള്‍ കോണ്‍ഗ്രസ് അതിനെ അനുകൂലിച്ചതും മുസ്്‌ലിം ലീഗ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതുമാണ് വിവാദമായിരിക്കുന്നത്. ബില്ലിനെ ശക്തമായി എതിര്‍ത്ത ശേഷമാണ് മുസ്്‌ലിം ലീഗ് എം.പിമാര്‍ വോട്ടെടുപ്പില്‍ നിന്ന് മാറി നിന്നത്.
ആറു പേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. കേരളത്തില്‍ നിന്നുള്ള അംഗങ്ങളില്‍ എം.എ ആരിഫ് എതിര്‍ത്ത് വോട്ടു ചെയ്തു. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി ബില്ലുകളില്‍ സാധാരണഗതിയില്‍ വോട്ടെടുപ്പ് നടക്കാറില്ല. എന്നാല്‍ വോട്ടെടുപ്പ് വേണമെന്ന് എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെടുകയായിരുന്നു. അസദുദ്ദീന്‍ ഉവൈസി, എ.ഐ.എം.ഐ.എം എം.പി ഇംതിയാസ് ജലീല്‍, സി.പി.എം അംഗങ്ങളായ എ.എം ആരിഫ്, പി.ആര്‍ നടരാജന്‍, സി.പി.ഐയുടെ കെ. സുബ്ബരായന്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഹസ്‌നൈന്‍ മസൂദി എന്നിവര്‍ ബില്ലിനെതിരേ വോട്ട് ചെയ്തു.
എന്‍.ഐ.എ ബില്ലിനെ അനുകൂലിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. കെ. മുരളീധരന്‍ ഉള്‍പ്പടെയുള്ള കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. എന്‍.ഐ.ഐ യു.പി.എ കാലത്ത് രൂപീകരിച്ചതായതിനാല്‍ അതിനെ എതിര്‍ക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. മറ്റു പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്കും ഇതെ നിലപാടാണുണ്ടായിരുന്നത്. എന്‍.ഐ.എയെ ദുരുപയോഗിക്കുന്നതിനെതിരേ പ്രതിഷേധിക്കാന്‍ തീരുമാനിക്കുകയും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുള്‍പ്പടെയുള്ളവര്‍ അക്കാര്യം സഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം.
വിദേശത്ത് നടക്കുന്ന ഭീകരാക്രമണങ്ങളില്‍ കേസെടുക്കാനും അന്വേഷിക്കാനും എന്‍.ഐ.എക്ക് അധികാരം നല്‍കുക, വിചാരണക്കോടതി നേരിട്ട് സ്ഥാപിക്കാനുള്ള അധികാരം തുടങ്ങിയ ഭേദഗതികളാണ് ബില്ലിലുള്ളത്. അതില്‍ അപകടകരമായി ഒന്നുമില്ലെന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്റെത്. കോണ്‍ഗ്രസ് എം.പിമാര്‍ വ്യക്തമാക്കി. ലോക്‌സഭയില്‍ എന്‍.ഐ.എ ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാനോ വിട്ടുനില്‍ക്കാനോ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നില്ലെന്ന് ബെന്നി ബെഹ്്‌നാന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പെട്ടെന്നുണ്ടായ ആശയക്കുഴപ്പത്തിലാണ് ചിലര്‍ അനുകൂലിക്കാനും മറ്റുചിലര്‍ വിട്ടുനില്‍ക്കാനുമെല്ലാം ഇടയാക്കിയതെന്നും ബെന്നി ബെഹ്‌നാന്‍ പറഞ്ഞു. മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വില്‍പന, സൈബര്‍ ഭീകരവാദം തുടങ്ങിയ സംഭവങ്ങള്‍ കൂടി അന്വേഷിക്കാനുള്ള അധികാരവും എന്‍.ഐ.എക്ക് നല്‍കുന്നതാണ് പുതിയ ഭേദഗതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."