മുസ്‌ലിം ലീഗ് ജനകീയ സദസ് 2ന് തൊടുപുഴയില്‍
തൊടുപുഴ: ഫാസിസ്റ്റ് ഭരണ ഭീകരതയ്ക്കും ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനുമെതിരെ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ദേശീയ തലത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മുസ്‌ലിം ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് തൊടുപുഴ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജനകീയ സദസ്സ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മതേതരത്വവും അഖണ്ഡതയും നാനാത്വത്തിലെ ഏകത്വവും മൗലിക അവകാശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യന്‍ ഭരണഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയാനും ന്യൂനപക്ഷങ്ങളടക്കമുള്ള മത വിഭാഗങ്ങളുടെ മതസ്വാതന്ത്ര്യവും വിശ്വാസ പ്രമാണവും തകര്‍ക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ഒരുങ്ങുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത രീതിയില്‍ ദളിതര്‍ കൂട്ടക്കൊലക്കും അക്രമങ്ങള്‍ക്കും ഇരയാകുകയാണ്.
സൈ്വര്യ ജീവിതത്തിനും മാനവിക അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റങ്ങള്‍ക്കുമെതിരെ നടത്തുന്ന ജനകീയ സദസ്സില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂറിന്റെ അധ്യക്ഷതയില്‍ ജനകീയ സദസ്സ് ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എം.എസ്. മുഹമ്മദ് സ്വാഗതമാശംസിക്കും.
അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം, തൊടുപുഴ ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ കടയ്ക്കല്‍ അബ്ദുല്‍ റഷീദ് മൗലവി, അഡ്വ. സേനാപതി വേണു, ഫൈസല്‍ കമാല്‍ ആശംസകളര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."