കാര്‍ഷിക നിയമങ്ങള്‍ ഒരൊറ്റ രാത്രിയില്‍ തീരുമാനിച്ചതല്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് തീരുമാനിച്ചു നടപ്പിലാക്കിയതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 20-22 വര്‍ഷമായി ഈ പരിഷ്‌കാരങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമങ്ങളില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ തയാറാണ്. എല്ലാ ക്രെഡിറ്റും നിങ്ങള്‍ തന്നെ എടുത്തോളൂവെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് കൈകൂപ്പി അഭ്യര്‍ഥിക്കുകയാണ്.
കര്‍ഷകരുടെ ജീവിതം സമാധാനപൂര്‍ണമാക്കാനും അവരുടെ പുരോഗതിയും കാര്‍ഷിക മേഖലയിലെ ആധുനികവത്കരണവും മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.
കര്‍ഷകരുടെ പേരില്‍ ഈ പ്രതിഷേധം ആരംഭിച്ചവര്‍, സര്‍ക്കാരിനെ നയിക്കാന്‍ അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമായിരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ എന്തായിരുന്നു ചെയ്തതെന്നും പ്രധാനമന്ത്രി ചോദിച്ചു. നിയമം താങ്ങുവില ഇല്ലാതാക്കുമെന്നു പറയുന്നത് നുണയാണ്. അതുനിലനിര്‍ത്തുമെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."